ഇനി രക്ഷ നരേന്ദ്രമോദി മാത്രം; പാക് അധീനകശ്മീരിൽ ആരൊക്കയോ വന്ന് വീടുകൾ കയ്യടക്കുന്നു; രക്ഷിക്കണമെന്നാവശ്യപ്പെടുന്ന കുടുംബത്തിന്റെ വീഡിയോ വൈറൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി രക്ഷ നരേന്ദ്രമോദി മാത്രം; പാക് അധീനകശ്മീരിൽ ആരൊക്കയോ വന്ന് വീടുകൾ കയ്യടക്കുന്നു; രക്ഷിക്കണമെന്നാവശ്യപ്പെടുന്ന കുടുംബത്തിന്റെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 07:20 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: തങ്ങളെ രക്ഷിക്കണം. ഇവർ കൊല്ലുകയാണ്. പാക് അധിനിവേശ കശ്മീരിലെ ഒരു വ്യക്തിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ വൈറലാകുന്നു. പാക് അധീന കശ്മീരിൽ താമസിക്കുന്ന മാലിക് വസീം യാചിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. പാക് അധീന മേഖലയിലെ പ്രവിശ്യാ ഭരണകൂടത്തിന്റെ ക്രൂരതയിൽ നിന്നും തന്നേയും തന്റെ കുടുംബത്തേയും രക്ഷിക്കണമെന്നാണ് ആവശ്യം. അനധികൃത രേഖകൾ തരപ്പെടുത്തി ചില വ്യക്തികൾ തങ്ങളുടെ വീടും സ്വത്തും കയ്യടക്കിയെന്നാണ് മാലിക്കിന്റെ ആരോപണം.

1947ൽ ഇരുരാജ്യങ്ങളും വേർപ്പെട്ട സമയത്ത് പാക്അധീന കശ്മീർ മേഖലയിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് മാലിക്. മുസാഫർബാദിൽ അദ്ദേഹത്തിന് ഒരു വീടും അനുവദിച്ചുകിട്ടി. 1947-48 കാലഘട്ടത്തിൽ മേഖലയിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവരോ പലായനം ചെയ്യപ്പെട്ടവരോ ആയ ഹിന്ദു-സിഖ് വംശജരുടെ ആയിരക്കണക്കിന് വീടുകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്. അവിടെയുണ്ടാ യിരുന്നവർ ജമ്മുവിലേക്ക് ഓടിപോകേണ്ടി വന്നിരുന്നു. അതിലൊരു വീടാണ് മാലിക്കിനും ലഭിച്ചത്.

പാകിസ്താൻ നേരിട്ട് പിടിച്ചെടുത്ത പ്രദേശത്തെ വീടുകളാണ് കശ്മീരിൽ നിന്നുള്ളവർക്ക് പതിച്ചുനൽകിയത്. അന്ന് തുച്ഛമായ വിലയ്‌ക്ക് ലഭിച്ചിരുന്ന വീടുകൾ ഇന്ന് കോടിക്കണക്കിന് രൂപയ്‌ക്കാണ് വിറ്റുപോകുന്നത്. നിലവിൽ ഭൂമാഫിയയും സ്ഥലത്തെ പ്രമാണികളും വൻ കൈക്കൂലി മുടക്കി സർക്കാർ ഉദ്യോഗസ്ഥരെ വശത്താക്കുകയാണെന്നും സാധാരണക്കാരന്റെ വീടും വസ്തുക്കളും പിടിച്ചെടുക്കുന്നതുമാണ് നിലവിലെ പ്രശ്‌നം.

പോലീസ് എത്തി തങ്ങളെ ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് പതിറ്റാണ്ടുകളായി തങ്ങൾ താമസിക്കുന്ന ഭൂമിയും വീടും മറ്റൊരാളുടെ പേരിലേക്ക് അനധി കൃതമായി മാറ്റിയിരിക്കുന്നു എന്ന വിവരം അറിഞ്ഞതെന്നാണ് മാലിക് പറയുന്നത്. ഈ കഴിഞ്ഞ 18-ാം തിയതിയാണ് മാലിക്കിനേയും പേരക്കുട്ടികളടക്കമുള്ള കുടുംബത്തേയും പ്രവിശ്യാഭരണകൂടം ഇറക്കിവിട്ടത്. അറുപതു മണിക്കൂറി ലേറെയായി തങ്ങളുടെ വീടിന് വെളിയിലെ റോഡിൽ തന്നെ മാലിക്കും കുടുംബവും മഴയും വെയിലും നനഞ്ഞ് കുത്തിയിരിക്കുകയാണ്.

തങ്ങളുടെ ഭൂമി മുൻകാലത്ത് ഹിന്ദു-സിഖ് കുടുംബങ്ങളുടേതായിരുന്നു. അവിടെയൊന്നും ഒരു മുസ്ലീംകുടുംബവും താമസിച്ചിരുന്നതല്ല. ഇന്ന് നടത്തുന്ന അവകാശവാദം തെറ്റാണ്. താനും കുടുംബവും പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഇതുവരെ ഒരാളും ഉടമസ്ഥാവകാശം പറഞ്ഞ് വന്നിട്ടുമില്ലെന്നും മാലിക് പറയുന്നു. പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ സാങ്കേതികമായി ഇന്ത്യക്കാർ തന്നെയാണ്. എന്നാൽ വിഭജനത്തിന് ശേഷമുള്ള ലയന സമയത്ത് പാകിസ്താൻ അനധികൃതമായി സൈനിക ബലത്തിലാണ് കശ്മീരിന്റെ ഒരു ഭാഗം പിടിച്ചുവച്ചത്. 74 വർഷമായി ഇരുസർക്കാറുകളും തങ്ങളെ വഞ്ചിക്കുകയാണെന്നും ഇനി നരേന്ദ്രമോദിക്ക് മാത്രമേ തങ്ങളെ രക്ഷിക്കാനാവൂ എന്നും മാലിക് പറയുന്നു. എത്രയും പെട്ടെന്ന് പാക് അധീന കശ്മീരിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണമെന്നും മാലിക് അഭ്യർത്ഥിക്കുന്നു.

Tags: POKINDIA-PAK
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies