റെയ്‌സിങ്ങിനിടെ സെൽഫി; അമിത വേഗതയിൽ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് വിദ്യാർത്ഥിയെ ഇടിച്ചു; പരിക്ക് ഗുരുതരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റെയ്‌സിങ്ങിനിടെ സെൽഫി; അമിത വേഗതയിൽ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് വിദ്യാർത്ഥിയെ ഇടിച്ചു; പരിക്ക് ഗുരുതരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 06:39 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കൊട്ടാരക്കരയിൽ യുവാക്കൾ നടത്തിയ ബൈക്ക് റെയ്‌സിങ്ങിനിടെ അപകടം. എതിരെ സഞ്ചരിച്ച വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയിൽ പാഞ്ഞ ബൈക്കിൽ നിന്നും സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. പൊലിക്കോട് വെച്ച് രാവിലെ 11.30 ഓടെയാണ് സംഭവം.

തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേയ്‌ക്കാണ് ഇവർ മത്സരയോട്ടം നടത്തിയിരുന്നത്. എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് യാത്രികനായ അശ്വന്ത് കൃഷ്ണൻ എന്ന എംബിഎ വിദ്യാർത്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. നാല് ന്യൂജെൻ ബൈക്കുകളിലായിട്ടാണ് യുവാക്കൾ ബൈക്ക് റെയ്‌സിങ് നടത്തിയത്. ഒരാൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മറ്റുള്ളവർ രക്ഷപെടുകയായിരുന്നു.

ഇവർ സഞ്ചരിച്ചത് നമ്പർ പ്ലേറ്റില്ലാത്ത നാലു ബൈക്കുകളിലാണ്. നാല് ബൈക്കുകളും ഒറ്റ ഫ്രൈമിൽ കിട്ടുന്നതിനായി ഏറ്റവും മുൻപിലായി പോയ ബൈക്കിലെ ആൾ അമിത വേഗതയിൽ പോയിക്കൊണ്ടിരിക്കുമ്പോൾ സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. അപകട ശേഷം ഒളിപ്പിക്കാൻ ശ്രമിച്ച ഒരു ബൈക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റു ബൈക്കുകൾക്കായി അന്വേഷണം തുടരുകയാണ്.

സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് എതിർ ദിശയിൽ ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിയെ ചെന്നിടിച്ചു. സെൽഫി എടുക്കാൻ ശ്രമിച്ച ആളുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ വാഹനം പൂർണ്ണമായും തകർന്നിട്ടുണ്ട്. ബുള്ളറ്റ് മറ്റൊരു കാറിൽ ഇടിച്ചിട്ടുണ്ട്. ആയൂർ ഭാഗത്ത് വെച്ച് പോലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയവരാണ് അപകടം വരുത്തിയത്.

Tags: Accidentbike accidentkottarakkaraBIKE RACING
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies