കൊറോണ മഹാമാരിയുടെ മൂന്നാം തരംഗം ഭീതി പടർത്തി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് ടെൻഷനുണ്ടോ? കൊറോണ വൈറസിനെ കൈയ്യിൽ കിട്ടിയാൽ തിളച്ച എണ്ണയിൽ മുക്കി കൊല്ലണമെന്ന് ചിന്തിച്ചുണ്ടോ? അതിന് ഇതിനെ കാണാൻ കഴിയില്ലല്ലോ അല്ലേ? എങ്കിലും ഒരു ആശ്വാസത്ത് കൊറോണ വട പുഴുങ്ങി കഴിച്ചാലോ……..?
എന്ത് കൊറോണ വടയോ? തെറ്റിദ്ധരിക്കേണ്ട, കൊറോണ വൈറസിന്റെ രൂപത്തോട് സാമ്യമുള്ള വടയാണ് കൊറോണ വട. ഈ വിഭവം തയ്യാറാക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അരിപ്പൊടികൊണ്ടാണ് കൊറോണ വട തയ്യാറാക്കുന്നത്. ഇതുണ്ടാക്കുന്ന രീതി വളരെ വ്യക്തമായി ദൃശ്യങ്ങളിൽ കാണാം.
Corona vada! Bharat ki naari sab par bhaari! .@arindam75 pic.twitter.com/sf1zoLPih2
— Mimpi🍁 (@mimpful) January 19, 2022
ആദ്യം അരിപ്പൊടിയും, ജീരകവും ഉപ്പും ചേർത്ത് ഇളം ചൂടുവെള്ളത്തിൽ മാവുണ്ടാക്കുക. ശേഷം, ഇതിന്റെ ഉള്ളിൽ സ്റ്റഫ് ചെയ്യുന്നതിന് ഒരു പ്രത്യേക തരം മസാലക്കൂട്ട് തയ്യാറാക്കുക. അതിനായി, ഉരുളക്കിഴങ്ങ്, ഉള്ളി, കാരറ്റ്, കാപ്‌സിക്കം, കറിവേപ്പില, കുറച്ച് ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് ഒന്ന വഴറ്റി എടുക്കുക, മസാല തയ്യാർ. പിന്നീട് മുൻപ് കുഴച്ച് വെച്ച മാവ് ചെറിയ ഉരുളയാക്കി ഉരുളക്കിഴങ്ങ് മസാലക്കൂട്ട് അതിനുള്ളിൽ വെയ്‌ക്കുക. ശേഷം കുതിർത്തു വെച്ച അരി ഈ ഉരുളയ്‌ക്ക് ചുറ്റും തേച്ചു പിടിപ്പിക്കുക.
ഇഡ്ഢലി പാത്രത്തിലോ മറ്റോ അടച്ച് വെച്ച് ഇത് നല്ല ആവിയിൽ വേവിക്കുക. പിന്നീട് പാത്രം തുറക്കുമ്പോൾ അരി വെന്ത് വലിപ്പം വയ്‌ക്കുകയും വിഭവത്തിന് വൈറസിന്റെ ലുക്ക് ലഭിക്കുകയും ചെയ്യും. അങ്ങനെ കൊറോണ വട തയ്യാർ.
നിരവധി ആളുകളാണ് കൊറോണ വടയുണ്ടാക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. കൊറോണ മഹാമാരിയുടെ ആരംഭം മുതൽ ഇത്തരത്തിൽ വൈറസിന്റെ രൂപ സാമ്യമുള്ളതും കൊറോണയുടെ പേരിൽ ഉള്ളതുമായ ധാരാളം വിഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.















