തലസ്ഥാന നഗരിയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി; 11 ഉം 12 ഉം വയസുള്ള ആൺകുട്ടികൾ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലസ്ഥാന നഗരിയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി; 11 ഉം 12 ഉം വയസുള്ള ആൺകുട്ടികൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 10:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:തലസ്ഥാനത്ത് എട്ട് വയസുകാരിയെ രണ്ട് കുട്ടികൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. നോർത്ത് ഈസ്റ്റ് ദില്ലി സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ 11 ഉം 12 ഉം വയസുള്ള രണ്ട് കുട്ടികളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടി ഇപ്പോൾ ഗുരുതരവാസ്ഥയിൽ ചികിത്സയിലാണ്. കേസിലെ പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ പോലീസിന് നോട്ടീസ് അയച്ചിരുന്നു.ഇതിന് പിന്നാലെയാണ് പ്രായപൂർത്തിയാവാത്ത ആൺകുട്ടികൾ പിടിയിലാവുന്നത്.

ഇന്നലെ വൈകുന്നേരം പെൺകുട്ടി സുഹൃത്തുക്കളോടൊപ്പം കളിക്കാൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നു, എന്നാൽ പ്രദേശത്തെ 12 വയസ്സുള്ള ആൺകുട്ടി കളിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് ഇയാളും സുഹൃത്തും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പോലീസ് വ്യക്തമാക്കി.

പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയ ശേഷം, കഠിനമായ വയറുവേദന ആണെന്ന് വീട്ടുകാരോട് പറഞ്ഞു.തുടർന്ന് നടത്തിയ പരിശോധനയിൽ വലിയ രീതിയിൽ പരിക്കേറ്റ് രക്തസ്രാവമുള്ളതായി മാതാപിതാക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതി ലഭിച്ചതായും വൈദ്യപരിശോധന നടത്തിയതായും പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്‌സോ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഏകദേശം 11 ഉം 12 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ തിരിച്ചറിഞ്ഞ് പിടികൂടിയതായി ഡി സി പി ( നോർത്ത് ഈസ്റ്റ് ) സഞ്ജയ് സെയ്ൻ പറഞ്ഞു. പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ആൺകുട്ടികളെ സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ അവരെ ചോദ്യം ചെയ്യുകയാണ്. കുട്ടി ഇപ്പോൾ ആശുപത്രിയിലാണെന്നും ഡി സി പി പറഞ്ഞു.

Tags: Delhiposco
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies