ആഗോളതലത്തിൽ ഏറ്റവും മൂല്യമേറിയ 3 ഐടി സേവന ബ്രാൻഡുകളിൽ ടിസിഎസും ഇൻഫോസിസും, ഐബിഎമ്മിനെ പിന്തള്ളി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോളതലത്തിൽ ഏറ്റവും മൂല്യമേറിയ 3 ഐടി സേവന ബ്രാൻഡുകളിൽ ടിസിഎസും ഇൻഫോസിസും, ഐബിഎമ്മിനെ പിന്തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 05:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഏറ്റവും മൂല്യവത്തായ മൂന്ന് ഐടി സേവന ബ്രാൻഡുകളിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്ന്. ലോകത്തെ മുൻനിര ബ്രാൻഡ് മൂല്യനിർണ്ണയ സ്ഥാപനമായ ബ്രാൻഡ് ഫിനാൻസിന്റെ വാർഷിക റിപ്പോർട്ടിൽ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്), ഇൻഫോസിസും ഐബിഎമ്മിനെ പിന്തള്ളി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. ലോകത്തിലെ ഏറ്റവും മൂല്യമേറിയതും ശക്തവുമായ ഐടി സേവന ബ്രാൻഡ് എന്ന പദവി തുടർച്ചയായ നാലാം വർഷവും ആക്‌സഞ്ചർ നിലനിർത്തി.

മൊത്തത്തിലുള്ള ബ്രാൻഡ് മൂല്യം അളക്കുന്നതിനു പുറമേ, മാർക്കറ്റിംഗ് നിക്ഷേപം, ഉപഭോക്തൃ പരിചയം, ജീവനക്കാരുടെ സംതൃപ്തി, കോർപ്പറേറ്റ് പ്രശസ്തി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബ്രാൻഡ് ഫിനാൻസിന്റെ വിലയിരുത്തൽ. ബ്രാൻഡ് ഫിനാൻസ് ഗ്ലോബൽ 500 2022 റിപ്പോർട്ടിൽ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഐടി സേവന ബ്രാൻഡായും ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന 25 ബ്രാൻഡുകളിലൊന്നായും ഇൻഫോസിസ് അംഗീകരിക്കപ്പെട്ടു.

റാങ്കിംഗിൽ ഇൻഫോസിസ് 56 സ്ഥാനങ്ങൾ ഉയർന്നതോടെ, വാർഷിക ബ്രാൻഡ് മൂല്യം 52 ശതമാനം വർധിച്ച് 12.8 ബില്യൺ ഡോളറിലെത്തി. ബ്രാൻഡ് മൂല്യത്തിലുളള കരുത്തും വളർച്ചയാണ് റിപ്പാർട്ടിൽ സൂചിപ്പിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മഹാമാരിയുടെ കാലത്ത് ലോകമെമ്പാടുമുള്ള ഒരു ഡിജിറ്റൽ പരിവർത്തനത്തിന്റെ ആവശ്യകതയ്‌ക്ക് പ്രേരിപ്പിച്ചപ്പോൾ, ഇൻഫോസിസ് വെല്ലുവിളി ഏറ്റെടുത്തുവെന്ന് ബ്രാൻഡ് ഫിനാൻസ് ചെയർമാനും സിഇഒയുമായ ഡേവിഡ് ഹെയ് പറഞ്ഞു.

ഇൻഫോസിസ് റാങ്കിങിൽ വൻ കുതിച്ചുചാട്ടം നടത്തിയപ്പോൾ, ലോകത്തിലെ ഏറ്റവും മൂല്യവത്തായ രണ്ടാമത്തെ ഐടി ബ്രാൻഡായി റാങ്ക് ചെയ്യപ്പെടാൻ ടിസിഎസിന് കഴിഞ്ഞു. ടാറ്റ സൺസിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരനെ പത്മഭൂഷൺ പുരസ്‌കാര ജേതാവായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടിസിഎസിന്റെ ബ്രാൻഡിങ്ങിലുണ്ടായ മുന്നേറ്റവുമെന്നത് ശ്രദ്ധേയമാണ്. ബ്രാൻഡ് ഫിനാൻസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 250 സിഇഒമാരുടെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സ് 2022ൽ ആഗോളതലത്തിൽ 25ാം സ്ഥാനത്താണ് ചന്ദ്രശേഖരൻ. റാങ്കിങ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച സിഇഒ ആണ് എൻ ചന്ദ്രശേഖരൻ.

ഏറ്റവും പുതിയ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് പ്രകാരം ടിസിഎസിന്റെ ബ്രാൻഡ് മൂല്യം 1.844 ബില്യൺ ഡോളർ വർദ്ധിച്ചതായി കണ്ടെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 12.5 ശതമാനമാണ് വർധനവ്. 2022ൽ അതിന്റെ ബ്രാൻഡ് മൂല്യം 16.8 ബില്യൺ ഡോളറാണ്. ന്യൂയോർക്ക് സിറ്റി മാരത്തൺ, ലണ്ടൻ മാരത്തൺ, ടൊറന്റോ മാരത്തൺ, ജാഗ്വാർ ടിസിഎസ് റേസിംഗ് ടീം എന്നിവയുൾപ്പെടെയുള്ള കായിക ഇനങ്ങളിലെ സ്‌പോൺസർഷിപ്പുകളും പങ്കാളിത്തവും കാരണം ആഗോളതലത്തിൽ ഏറ്റവും അംഗീകൃത ഇന്ത്യൻ ബ്രാൻഡുകളിലൊന്നാണ് ടിസിഎസ്. ലോകത്തിലെ ഏറ്റവും മികച്ച 250 സിഇഒമാരുടെ ബ്രാൻഡ് ഫിനാൻസ് ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സ് 2022ൽ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല ഒന്നാമതെത്തി.

Tags: TCSaccenture
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies