ലക്നൗ : ഏതെങ്കിലും രാഷ്ട്രീയ പാർട്ടി സീറ്റ് തന്നാൽ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാമെന്ന് ഡോക്ടർ കഫീൽഖാൻ. പല രാഷ്ട്രീയ പാർട്ടികളും താനുമായി ബന്ധപ്പെടുന്നുണ്ടെന്നും കഫീൽ ഖാൻ അവകാശപ്പെട്ടു.
“ഞാൻ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല, എന്നാൽ യോഗി ആദിത്യനാഥിനെതിരെ ഞാൻ മത്സരിച്ചേക്കാം. അതിന് അവർ എനിക്ക് അവർ യോഗി നിൽക്കുന്ന മണ്ഡലത്തിൽ സീറ്റ് നൽകണമല്ലോ , പല പാർട്ടികളും എന്നെ സമീപിച്ചിട്ടുണ്ട്,” കഫീൽ ഖാൻ പറഞ്ഞു.
യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖറും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ചന്ദ്രശേഖർ തന്റെ സുഹൃത്താണ്. ഞങ്ങൾ ജയിലിൽ ഒരുമിച്ചായിരുന്നു. ഞാൻ അദ്ദേഹത്തോട് സംസാരിക്കും” കഫീൽഖാൻ പറഞ്ഞു.
2017 ഓഗസ്റ്റിൽ ബിആർഡി ഹോസ്പിറ്റലിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 60 ലധികം കുട്ടികൾ മരണപ്പെട്ടിരുന്നു . ഇതുമായി ബന്ധപ്പെട്ട് ഡോ. കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും കഫീൽഖാനെതിരെ സംസ്ഥാന സർക്കാർ കേസെടുത്തിരുന്നു .
Comments