കൊറോണ വ്യാപനത്തെ തുടർന്ന് ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘വെയിലി’ന്റെ റിലീസ് മാറ്റിവെച്ചു. സിനിമയുടെ നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് ആണ് ഇക്കാര്യം അറിയിച്ചത്. നാളെയായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി നിശ്ചയിച്ചിരുന്നത്.
‘തീയറ്റർ ഉടമകളുടെ അഭ്യർഥന പരിഗണിച്ചും, കോടിക്കണക്കിന് സിനിമാപ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവെയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തീയറ്ററുകളിലും വെയിൽ എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യും’ ഗുഡ് വിൽ എന്റർടെയ്ൻമെന്റ് അറിയിച്ചു.
നവാഗതനായ ശരത്ത് ആണ് സിനിമയുടെ രചനയും സംവിധാനവും. ഷൈൻ ടോം ചാക്കോ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. പ്രദീപ് കുമാർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ.
കഴിഞ്ഞ വർഷം ജൂൺ നാലിനാണ് ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തേയ്ക്ക് നീട്ടുകയായിരുന്നു. ഷെയ്ൻ നിഗവും, നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് വെയിൽ
Comments