മണിപ്പൂർ ബി.ജെ.പി നിലനിർത്തും; അഭിപ്രായ വോട്ടെടുപ്പിൽ വൻമുന്നേറ്റം; 37 സീറ്റുകൾ വരെ നേടുമെന്ന് സർവ്വേ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂർ ബി.ജെ.പി നിലനിർത്തും; അഭിപ്രായ വോട്ടെടുപ്പിൽ വൻമുന്നേറ്റം; 37 സീറ്റുകൾ വരെ നേടുമെന്ന് സർവ്വേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2022, 12:13 pm IST
FacebookTwitterWhatsAppTelegram

ഇംഫാൽ: നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ഭരണത്തിലേക്ക് ബി.ജെ.പി വീണ്ടുമെത്തുമെന്ന് അഭിപ്രായ സർവ്വേ. കോൺഗ്രസ്സ് രണ്ടാം സ്ഥാനം നിലനിർത്തുമെന്നുമാണ് സൂചന. ബി.ജെ.പി 37 സീറ്റുകളും കോൺഗ്രസ്സ് 17 സീറ്റുവരേയും നേടുമെന്നാണ് സർവ്വേ. മറ്റ് പാർട്ടികൾ 10 സീറ്റുകൾ പങ്കിട്ടെടുക്കുമെന്നുമാണ് അഭിപ്രായവോട്ടെടുപ്പിൽ കാണുന്ന തരംഗം. നിലവിൽ 21 സീറ്റാണ് ബിജെപിക്കുള്ളത്. കോൺഗ്രസ്സിന് 28 സീറ്റും. 47 സീറ്റുകളുമായി വൻ ഭൂരിപക്ഷത്തിൽ ഭരിച്ചിടത്തുനിന്നാണ് കോൺഗ്രസ് 28 സീറ്റിലേക്ക് വീണത്. മണിപ്പൂരിൽ ഒരു സീറ്റുപോലുമില്ലാതിരുന്നിടത്തുനിന്നാണ് ബി.ജെ.പി 21 സീറ്റുകൾ പിടിച്ചത്. ഈ മുന്നേറ്റമാണ് ഇരട്ടി സീറ്റിലേക്ക് എത്താൻ പോകുന്നതെന്നാണ് സർവ്വേ.

പ്രമുഖ ദേശീയ മാദ്ധ്യമങ്ങൾ നടത്തിയ സർവ്വേകളിലാണ് ബി.ജെ.പിയുടെ കേന്ദ്രഭരണം മണിപ്പൂരിനെ സ്വാധീനിക്കുന്നതായി തെളിയുന്നത്. വികസന കാര്യത്തിൽ നിലവിലെ കേന്ദ്രസർക്കാറിനൊപ്പം നിൽക്കണമെന്നാണ് ഭൂരിപക്ഷം ജനങ്ങളും സർവ്വേയിൽ പറയുന്നത്.

ഫെബ്രുവരി 27നും മാർച്ച് 3നുമായി രണ്ടു ഘട്ടങ്ങളിലായിട്ടാണ് മണിപ്പൂരിൽ വോട്ടെടുപ്പ് നടക്കുന്നത്. 41ശതമാനം വോട്ട് നേടി ബി.ജെ.പി അധികാരത്തി ലെത്തുമെന്നാണ് സൂചന. മണിപ്പൂരിൽ സാമ്പത്തിക വിഷയങ്ങളാണ് പ്രധാനമായും ജനങ്ങൾ എടുത്തുപറയുന്നത്. എന്നാൽ കൊറോണകാലത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഒപ്പം നിൽക്കുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസവും ജനങ്ങളിലുണ്ട്.  തൊഴിൽ ഇല്ലായ്മയും പരിഹരിക്കപ്പെടുമെന്നാണ് സർവ്വേ പറയുന്നത്. ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാൻ ബി.ജെ.പി അധികാരത്തിൽ തുടരണമെന്നതാണ് പൊതു വികാരം.  കേന്ദ്രസർക്കാർ സഹായങ്ങൾ മണിപ്പൂരിൽ വലിയ മാറ്റങ്ങളുണ്ടാക്കു ന്നുണ്ടെന്നുമാണ് വിലിരുത്തൽ.

മലയോര സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ കേന്ദ്രസർക്കാർ നൽകുന്ന പിന്തുണ ജനങ്ങൾ എടുത്തു പറയുന്നു. ദേശീയ പാത വികസനത്തിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്താനാകുന്നതിന്റെ ഗുണങ്ങളും ജനങ്ങൾ അനുഭവിക്കുന്നുണ്ട്. മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ എൻ.ബീരേൻ സിംഗിന് അനുകൂലമായ തരംഗമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. കോൺഗ്രസ്സിന്റെ ഒക്‌റാം ഇബോബി സിംഗിനും എൻ.പി.പി ജോയ്കുമാർ സിംഗിനും കാര്യമായ പിന്തുണ ജനങ്ങൾക്കിടയിലില്ല.

Tags: manipur electionMN2022manipur -BJP2022 Asembly election
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies