പച്ചപ്പ് നിറഞ്ഞ മലകളും നീലതടാകങ്ങളും നിബിഡ വനങ്ങളും നിറഞ്ഞ മണിപ്പൂരിനെ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാക്കുന്നു. സുന്ദരമായ ഭൂപ്രകൃതിയാൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ് ഈ വടക്കുകിഴക്കൻ സംസ്ഥാനത്തെ. രത്‌നങ്ങളുടെ നാടെന്ന് അർത്ഥം വരുന്ന മണിപ്പൂർ ഒരുകാലത്ത് വിഘടനവാദികളുടെ പറുദീസയായിരുന്നു. നാഗാലാന്റും മിസോറമും അസമും അതിർത്തി പങ്കിടുന്ന മണിപ്പൂരിന്റെ ആകെ വിസ്തീർണ്ണം 22327 ചതുരശ്ര കിലോമീറ്ററാണ്. അന്താരാഷ്‌ട്ര തലത്തിൽ മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന മണിപ്പൂരിൽ 30 ലക്ഷം ജനങ്ങൾ അധിവസിക്കുന്നു.
മണിപ്പൂരിലെ മേയ്‌തേയ് എന്ന വിഭാഗമാണ് ഭൂരിപക്ഷം. ഇതിൽ മേയ്‌തേയ് പാംഗാലുകൾ ഇസ്ലാംമത വിശ്വാസികളാണ്. നാഗാ ഗോത്രങ്ങളും കൂകിസോ ഗോത്രവിഭാഗവുമുണ്ട്. സിനോ-ടിബറ്റൻ ഭാഷയാണ് പലരും സംസാരിക്കുന്നത്. എന്നാലും ഔദ്യോഗിക മേയിലോൺ എന്ന മണിപ്പൂരി ഭാഷ സംസാരിക്കുന്നു. 2500 ലേറെ വർഷത്തെ ശക്തമായ സാംസ്‌കാരിക ചരിത്രമുള്ള ഭൂമി. ഹൈന്ദവ മതമാണ് സംസ്ഥാനത്തെ ഔദ്യോഗിക മതമായി അംഗീകരിച്ചിട്ടുള്ളത്. ക്രൈസ്തവരും ഇസ്ലാംമതവും ബുദ്ധമതവും ജൂതരും സാനാമഹി വിശ്വാസവും പിന്തുടരു ന്നവരുണ്ട്. കാർഷിക മേഖലയാണ് പൊതു വരുമാനം.
ബ്രിട്ടീഷ് ഭരണകാലത്തും രാജഭരണമാണ് മണിപ്പൂരിനെ നയിച്ചത്. 1917നും 39നും ഇടയിൽ ജനാധിപത്യത്തിനായുള്ള സമ്മർദ്ദം ശക്തമായി. ബർമ്മയോട് ചേരാൻ തയ്യാറാകാതെ ഹിന്ദുരാജാക്കന്മാർക്ക് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാകാനായിരുന്നു താൽപ്പര്യം. 1947 ആഗസ്റ്റ് 11ന് മഹാരാജ ബുദ്ധചന്ദ്രനാണ് ബ്രട്ടീഷ് ഇന്ത്യയുടെ ഭാഗമാകാൻ ഒപ്പിട്ടത്. 1949 സെപ്തംബർ 21ന് സ്വതന്ത്ര ഇന്ത്യൻ സംസ്ഥാനമെന്ന നിലയിൽ ലയനക്കരാറിൽ സർദാർ പട്ടേലിന്റെ നിർദ്ദേശപ്രകാരം ഒപ്പിട്ടു.
60 നിയമസഭാസീറ്റുകളാണ് മണിപ്പൂരിനുള്ളത്. രണ്ടു ലോക സഭാ സീറ്റുകളും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. രാജ്യ സഭയിലേക്ക് ഒരു പ്രതിനിധിയുമുണ്ട്. 19 സീറ്റുകൾ പട്ടിക വർഗ്ഗവിഭാഗത്തിനും ഒരെണ്ണം പട്ടിക ജാതിക്കുമായി സംവരണം ചെയ്തിരിക്കുന്നു. വിമത ഗ്രൂപ്പുകൾ 25 എണ്ണമാണ് മണിപ്പൂരിലെ ഭരണകൂടത്തിനെതിരെ നിരന്തരം പ്രവർത്തിക്കുന്നത്. പലർക്കും സ്വതന്ത്രഭരണ പ്രദേശം വേണമെന്നാണ് ആവശ്യം. ഇന്ത്യൻ സൈന്യം സായുധ നിയമമായ അഫ്‌സപാ പ്രകാരമാണ് പ്രശ്‌നങ്ങളും നിയന്ത്രിക്കുന്നത്.
1963 മുതൽ 2002 വരെയുളള കാലഘട്ടത്തിനിടെ 10 തവണ രാഷ്‌ട്രപതി ഭരണം നടത്തേണ്ടി വന്ന ഗതികേടാണ് മണിപ്പൂരിനുള്ളത്. 1969-72 മൂന്ന് വർഷത്തോളം രാഷ്‌ട്രപതി ഭരണം നടന്നതാണ് നീണ്ടാ കാലയളവ്. 43 ദിവസം കേന്ദ്രം ഭരിക്കേണ്ടിവന്ന 1977ലാണ് കുറവ് കാലഘട്ടം. അവസാനം രാഷ്‌ട്രപതി ഭരണം നടന്നത് 2001-2002ലെ 277 ദിവസമാണ്. തുടർന്നാണ് കോൺഗ്രസ്സ് മന്ത്രിസഭ അധികാരത്തിലേറിയത്.
1963ലാണ് ആദ്യ സംസ്ഥാന മന്ത്രിസഭ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അധികാരമേറ്റത് മയിരേംബാം കൊയിരേംഗ് സിംഗായിരുന്നു ആദ്യ മുഖ്യമന്ത്രി. മണിപ്പൂർ യുണൈറ്റഡ് ഫ്രണ്ടിന്റെ ലോംഗ്ജാം താംബൂ സിംഗ് , മണിപ്പൂർ പീപ്പിൾസ് പാർട്ടി മുഹമ്മദ് അലിമുദ്ദീൻ ,മണിപ്പൂർ ഹിൽസ് യൂണിയൻ യാംഗമാഷോ ഷായിസ, കോൺഗ്രസ്സിന്റെ രാജ്കുമാർ ദോയേന്ദ്ര സിംഗ് , ജനതാപാർട്ടി ആദ്യമായി അധികാരത്തിലെത്തിയപ്പോൾ യാംഗ് മാഷോ ഷൈസും അധികാരത്തിലെത്തി.
കോൺഗ്രസ്സ് ഭരണത്തിൽ രണ്ട് മുഖ്യമന്ത്രിമാർ രാജ്കുമാർ ദോയേന്ദ്രസിംഗും ഋഷാംഗ് കേയ്ഷിംഗും. മണിപ്പൂർ സ്റ്റേറ്റ് കോൺഗ്രസ്സും സമാന്താ പാർട്ടിയുടെ രാധാബിനോദും കൊയീജാമും ഭരിച്ചു. 2002 മുതൽ 2017 വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയായിരുന്ന ഒക്രാം ഇബോബി സിംഗിന് മാത്രമാണ് കൂടുതൽ കാലം അധികാരത്തിലിരിക്കാൻ കഴിഞ്ഞത്. എന്നാൽ 2017 നിൽ കഥമാറി.. കോൺഗ്രസ്സിൽ നിന്നും ബി.ജെ.പി മാർച്ച് 15ന് മണിപ്പൂരിന്റെ അധികാരം പിടിച്ചെടുത്തു. എൻ.ബിരേൻ സിംഗ്് മുഖ്യമന്ത്രിയായി ചുമതലയേറ്റു. 32 അംഗങ്ങളുടെ പിന്തുണയോടെ സഖ്യകക്ഷി ഭരണമാണ് ബി.ജെ.പി നടത്തുന്നത്. നോംഗ്‌തോംബാം ബീരേൻ സിംഗ് മുഖ്യമന്ത്രിയായി 4 വർഷവും 308 ദിവസവും പൂർത്തിയാക്കിയിരിക്കുന്നു. ഭരണതുടർച്ച ഉറപ്പാക്കി ബി.ജെ.പി മുന്നേറുമ്പോൾ വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദത്തേയും നുഴഞ്ഞുകയറ്റത്തേയും തടയുന്ന കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കാണ് ജനപിന്തുണ വർദ്ധിക്കുന്നത്.
Comments