'അനക്കോണ്ടകളിലെ രാക്ഷസൻ'; മനുഷ്യന്റ തലയുടെ അതേ വലിപ്പം; 26 അടി നീളം, ഭാരം 400 പൗണ്ട്; ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ കണ്ടെത്തി, വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അനക്കോണ്ടകളിലെ രാക്ഷസൻ’; മനുഷ്യന്റ തലയുടെ അതേ വലിപ്പം; 26 അടി നീളം, ഭാരം 400 പൗണ്ട്; ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ കണ്ടെത്തി, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 07:44 pm IST
FacebookTwitterWhatsAppTelegram

അനക്കോണ്ട എന്ന് കേൾക്കുമ്പോഴെ നമ്മുടെ ഉള്ളൊന്ന് വിറയ്‌ക്കും. ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് ഇവ. അനകോണ്ട ഫിലിം സീരിസുകളും ആരും മറക്കാൻ സാധ്യതയില്ല. ഒരു പക്ഷെ ഈ പാമ്പുകളെ നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോലും അനകോണ്ട സിനിമകൾ കണ്ടവരുടെ ഉള്ളിൽ ഒരു ചിത്രം വരും. ആ സമയം നമ്മുടെ ഉള്ളൊന്ന് പിടക്കും. മനുഷ്യനെ വിഴുങ്ങാൻ കഴിയുന്ന ഭീമാകാരനായ പാമ്പ്. സിനിമകളിൽ കാണിക്കുന്ന പാമ്പിന്റെ വലിപ്പം ഒരു ഭാവനയല്ലേ എന്നാണ് മിക്കവരും ചിന്തിക്കുന്നത്. എന്നാൽ അങ്ങനെ പറഞ്ഞുകൊണ്ട് അത് തള്ളിക്കളയേണ്ട. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ അനക്കോണ്ടയെ ആമസോൺ മഴക്കാടുകളിൽ നിന്നും കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

ആമസോൺ മഴക്കാടുകളുടെ ഹൃദയഭാഗത്ത് നിന്നുമാണ് 26 അടി നീളമുള്ള അനക്കോണ്ടയെ കണ്ടെത്തിയത്. നാഷണൽ ജിയോഗ്രാഫിക് പര്യവേഷണത്തിനിടെ ടിവി വൈൽഡ് ലൈഫ് അവതാരകനായ പ്രൊഫസർ ഫ്രീക് വോങ്കാണ് ഈ ഭീമാകാരനായ പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. 26 അടി നീളമുള്ള കൂറ്റൻ പാമ്പിന് 440 പൗണ്ട് ഭാരമുണ്ട്. ഇതിന്റെ തലയ്‌ക്ക് മനുഷ്യന്റെ തലയുടെ അതേ വലിപ്പമാണ് ഉള്ളത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പാമ്പാണ് ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ പാമ്പ് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. വിൽ സ്മിത്തിനൊപ്പം നാഷണൽ ജിയോഗ്രാഫിക്‌സ് ഡിസ്‌നി+ സീരീസായ പോൾ ടു പോൾ ചിത്രീകരണത്തിനിടെയാണ് ഈ ഭീമൻ പാമ്പിനെ കാണാനിടയായത്.

വടക്കൻ ഗ്രീൻ അനക്കോണ്ട എന്നർത്ഥം വരുന്ന ‘യൂനെക്ടസ് അക്കയിമ’ എന്ന ലാറ്റിൻ നാമമാണ് പുതിയ ഇനം പാമ്പിന് ഗവേഷകർ നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിൽ, പ്രൊഫസർ വോങ്ക് ഭീമാകാരമായ അനക്കോണ്ടയ്‌ക്കൊപ്പം നിർഭയമായി നീന്തുന്നത് കാണാം. ”ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അനക്കോണ്ടയെ വീഡിയോയിൽ കാണാം, ഒരു കാറിന്റെ ടയർ പോലെ കട്ടിയുള്ള, എട്ട് മീറ്റർ നീളവും 200 കിലോയിലധികം ഭാരവുമുള്ള പാമ്പാണ്. എന്റെ തലയോളം വലിപ്പമുള്ള തലയാണ് ഈ പാമ്പിന്റേത്. വിസ്മയപ്പിക്കുന്ന ഒരു രാക്ഷസൻ”- എന്ന് വീഡിയോയ്‌ക്ക് പ്രൊഫസർ വോങ്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നു.

അനക്കോണ്ടകൾ ഇരയെക്കാൾ വേഗത്തിൽ ചലിക്കുകയും അവയെ മുഴുവനായും ഞെരിച്ചമർത്തി ശ്വാസംമുട്ടിച്ച് വിഴുങ്ങുകയും ചെയ്യുന്നു. ജയൻ്റ് അനക്കോണ്ട എന്നറിയപ്പെടുന്ന ഗ്രീൻ അനക്കോണ്ടയുടെ ഒരു ഇനം മാത്രമേ ആമസോൺ വനങ്ങളിൽ ഉള്ളൂ എന്നായിരുന്നു ഇതുവരെയും ​ഗവേഷകർ വിശ്വസിച്ചിരുന്നത്. ഇതിനിടെയാണ് ‘യൂനെക്ടസ് അക്കയിമ’ എന്ന പുതിയ ഇനത്തെ ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 10 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന തെക്കൻ ഗ്രീൻ അനക്കോണ്ടയിൽ നിന്ന് ജനിതകമായി 5.5 ശതമാനം വ്യത്യാസം പുതിയ അനകോണ്ടയ്‌ക്കുണ്ട്.

Tags: AnacondaAmazon RainforestWorlds Biggest Snake
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies