മെൽബൺ : ഓസ്‌ട്രേലിയൻ ഓപ്പണിൽ ചരിത്രജയവുമായി ലോക ഒന്നാം നമ്പർ ആഷ്‌ലി ബാർട്ടി. 27-ാം സീഡ് അമേരിക്കയുടെ ഡാനിയേലാ കോളിൻസിനെ 6-3, 7-6നാണ് ബാർട്ടി തകർത്തത്. സ്വന്തം നാട്ടിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ചൂടുന്ന ആദ്യ വനിതാ താരമെന്ന നേട്ടമാണ് ബാർട്ടി സ്വന്തമാക്കിയത്. 44 വർഷ ത്തെ ടൂർണ്ണമെന്റ് ചരിത്രമാണ് ബാർട്ടി തിരുത്തിക്കുറിച്ചത്.
നാല് വർഷത്തിനിടെ മൂന്ന് ഗ്രാന്റ് സ്ലാം നേട്ടവും ഇതോടെ ബാർട്ടിക്കൊപ്പമായി. 2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിംബിൾഡണും നേടിയാണ് ബാർട്ടി ഇത്തവണ സ്വപ്‌ന തുല്യനേട്ടം സ്വന്തമാക്കിയത്. മികച്ച ഫോമിലായിരുന്ന ബാർട്ടി ടൂർണ്ണമെന്റിൽ ഒരു സെറ്റുപോലും എതിരാളികൾക്ക് വിട്ടുകൊടുക്കാതെയാണ് കിരീടം നേടിയത്. മികച്ച റാങ്കിംഗിൽ നിൽക്കേ മൂന്ന് ഗ്രാന്റ്സ്ലാം കിരീടം നേടുന്ന താരമെന്ന നിലയിൽ അമേരിക്കയുടെ സെറീന വില്യംസിന്റെ നേട്ടത്തിനൊപ്പം ആഷ്‌ലി ബാർട്ടി എത്തി.
സെമിഫൈനലിൽ അമേരിക്കയുടെ മാഡി കീസിനെ 601,6-3ന് നിഷ്പ്രഭമാ ക്കിയാണ് ബാർട്ടി ഫൈനലിലെത്തിയത്. രണ്ടും മൂന്നും റൗണ്ടിൽ ഇറ്റാലിയൻ താരങ്ങളായ ജിയോർജിയേയും ബ്രോൺസെറ്റിയേയുമാണ് ബാർട്ടി തോൽപ്പിച്ചത്. നാലാം റൗണ്ടിലും അമേരിക്കയുടെ അനിസിമോവയെയാണ് ബാർട്ടി തോൽ പ്പിച്ചത്.















