വാഷിങ്ടണ്‍: ശനിയാഴ്ച ചുഴന്നടിച്ച കനത്തകാറ്റും മഞ്ഞുവീഴ്ചയും കാരണം അമേരിക്കയുടെ കിഴക്കന്‍ തീരത്തെ ആയിക്കണക്കിന് ജനങ്ങള്‍ കൊടുങ്കാറ്റ് ഭീഷണിയില്‍. അപകടകരമായ നിലയില്‍ കനത്തമഞ്ഞും ശക്തമായ കാറ്റുമാണ് മേഖലയില്‍ ആഞ്ഞടിച്ചത്. ഹിമപാതവും കിഴക്കന്‍ തീരമേഖലയില്‍ വെളളപ്പൊക്കസാധ്യതയും ന്യൂ ഇംഗ്ലണ്ടിനെ ചിലഭാഗങ്ങളില്‍ ശക്തമായ കൊടുങ്കാറ്റും കാലാവസ്ഥനിരീക്ഷണവിഭാഗം മുന്നറിയിപ്പുനല്കുന്നു.മധ്യഅറ്റ്ലാന്റിക് മുതല്‍ ന്യൂഇംഗ്ലണ്ട് വരെ നീളുന്ന മേഖലയിലെ ഏതാണ്ട് 55 മില്യണ്‍ ജനങ്ങള്‍ ശൈത്യകാല കാലാവസ്ഥ ഭീഷണി നേരിടുകയാണ്.
അപകടകരമായ സാഹചര്യം നിലനില്‍ക്കെ മിക്ക സംസ്ഥാനങ്ങളും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷിതസ്ഥാനത്ത് തുടരാന്‍ ജനങ്ങള്‍ക്ക് സാഹചര്യമൊരുക്കി. ഹിമപാതവും തീരദേശ വെള്ളപ്പൊക്കവും മേഖലയില്‍ വൈദ്യുതി തടസ്സപ്പെടാനിയടുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പുനല്‍കി.
വടക്കു-കിഴക്കന്‍ മേഖലയിലും മധ്യ-അറ്റ്ലാന്റിക്കിലും ശനിയാഴ്ച രണ്ടു മുതല്‍ ആറ് ഇഞ്ച് കനത്തില്‍ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
മധ്യ-അറ്റ്ലാന്റിക്ക് തീരമേഖലയിലും ന്യൂഇംഗ്ലണ്ടിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ചിലയിടത്ത് 12 ഇഞ്ചിലധികം മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ബോസ്റ്റണ്‍ മേട്രോ ഏരിയയില്‍ രണ്ടടിയോളം ഉയരത്തില്‍ രൂപംകൊണ്ട മഞ്ഞുപാളികള്‍ പ്രതിസന്ധിസൃഷ്ടിക്കുകയാണ്. ഇവ ഉടന്‍ മാറ്റാന്‍ നടപടികള്‍ കൈക്കൊണ്ടു. മണിക്കൂറില്‍ രണ്ടു മുതല്‍ നാലിഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ചയുണ്ടാകുന്നത്.
ന്യൂയോര്‍ക്ക് സിറ്റി ഒഴികെ, വെര്‍ജീനിയ മുതല്‍ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പത്ത് തീരദേശസംസ്ഥാനങ്ങളിലെ 10 മില്യണ്‍ ജനങ്ങള്‍ക്ക് ഹിമപാതം സംബന്ധിച്ച് വെള്ളിയാഴ്ച മുന്നറിയിപ്പുനല്‍കിയിരുന്നു. പോര്‍ട്ട്ലാന്‍ഡ്, മെയ്നി, ബോസ്റ്റണ്‍, കേപ് കോഡ്, മസാച്ചുസെറ്റ്സ്, അറ്റ്ലാന്റിക് സിറ്റി, ന്യൂ ജെഴ്സി, ഓഷ്യന്സിറ്റി, മേരിലാന്‍ഡ് എന്നിവയാണ് മുന്നറിയിപ്പില്‍ ഉള്‍പ്പെട്ട പ്രധാനകേന്ദ്രങ്ങള്‍. ആഭ്യന്തര-രാജ്യാന്തരസര്വ്വീസ് ഉള്‍പ്പെടെ ഏകദേശം 3500 വിമാനസര്‍വ്വീസ് അമേരിക്ക റദ്ദുചെയ്തു.
Comments