കൊല്ലം: ചാമക്കാല യുപിസ്കൂളിലെ ടോയ്ലറ്റ് കണ്ടാല്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍വയ്ക്കും. നാല് ക്ലോസറ്റുകളാണ് ഒരു മുറിയില്‍ പണിതിരിക്കുന്നത്. രണ്ട് യൂറോപ്യന്‍ ക്ലോസറ്റും, രണ്ട് സാധാരണ ക്ലോസറ്റും. എല്ലാം സമീപത്തായി കുടികൊളളുകയാണ്. ഇതിനിടയില്‍ യാതൊരു മറയുമില്ല.
നാട്ടുകാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് അപൂര്‍വ്വ ടോയ്ലറ്റ് പുറംലോകം കണ്ടത്. വാഷ്ബെയ്സിന് മുതല്‍ ടോയ്ലറ്റ് വരെ നീളുന്ന ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വൈറലായത്. മികച്ചതും താരതമ്യേന വെടിപ്പുള്ളതുമായ വാഷ്ബെയ്സിന് പകര്‍ത്തിയശേഷം ടോയ്ലറ്റിലേക്ക് നീങ്ങുന്ന ക്യാമറക്കാഴ്ചകള്‍ അമ്പരപ്പിക്കും. എന്തിനാണ്ഇത്തരത്തില് ഒരു നിര്‍മിതി എന്ന് അത്ഭുതം കൂറും. നാല് ക്ലോസറ്റുകള്‍ ഒരു മുറിയില്‍ നിര്‍മിച്ചതിന്റെ യുക്തി ആര്‍ക്കും മനസ്സിലാവുന്നില്ല.
ഒരു സമയത്ത് നാലു പേര് ഒരു മുറിയിലെ ടോയ്ലറ്റ് ഉപയോഗിക്കില്ലെന്നിരിക്കെ പിന്നെ എന്തിന് എന്ന ചോദ്യമുയരുന്നു. നാലിടത്ത് നിര്‍മിക്കേണ്ടത് സ്ഥലപരിമിതിയല് ഒരിടത്താക്കിയതാണെങ്കില് ടോയ്ലറ്റിന്റെ ഉപയോഗം എങ്ങിനെ നടക്കുമെന്നതിന് ഉത്തരമില്ല. എന്തായാലും തലതിരിഞ്ഞ ബുദ്ധിയുടെ അടയാളമായി സാമൂഹികമാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ് ചാമക്കാല സ്കൂളിലെ ടോയ്ലറ്റ്.
Comments