രാജ്യത്തെ ആദ്യ കൊറോണ ബാധ കേരളത്തിൽ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം; കേരള മോഡലിന് വെല്ലുവിളി തീർത്ത് മരണനിരക്കും പ്രതിദിന രോഗികളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തെ ആദ്യ കൊറോണ ബാധ കേരളത്തിൽ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം; കേരള മോഡലിന് വെല്ലുവിളി തീർത്ത് മരണനിരക്കും പ്രതിദിന രോഗികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 07:55 am IST
FacebookTwitterWhatsAppTelegram

ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കൊറോണയെന്ന് പേരുള്ള വൈറസ് പരത്തുന്ന ഒരു രോഗം. വുഹാനിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചപ്പോൾ നമ്മുടെ നാട്ടിലേക്ക് ഒന്നും എത്തില്ലായിരിക്കുമെന്ന പ്രതീക്ഷകളായിരുന്നു ലോകത്തിന്റെ നാനാഭാഗത്തുള്ളവർക്ക്. ഏതാനും ദിവസങ്ങൾ പിന്നിട്ടതോടെ വുഹാനിൽ കേസുകൾ വർദ്ധിക്കുന്ന കാഴ്ച ലോകം കണ്ടു. അപ്പോഴും ഇങ്ങേ തലയ്‌ക്കിൽ കിടക്കുന്ന കൊച്ചു കേരളത്തിലാകും രാജ്യത്തെ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിക്കുക എന്ന് ആരും കരുതിയില്ല. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇന്നേദിവസം രാജ്യത്തെ ആദ്യ വൈറസ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിനിയിലാണ് രോഗം സ്ഥിരീകരിച്ചത്.

നിപ വൈറസിനെ തുരത്തിയ പശ്ചാത്തലമുള്ള കേരളം അതീവ ജാഗ്രതയോടെ മഹാമാരിയെ നേരിടാൻ ശ്രമിച്ചെങ്കിലും ആദ്യ തരംഗം പൂർത്തിയാകുമ്പോഴേക്കും പ്രതിരോധം പാളിത്തുടങ്ങിയിരുന്നു. ഇന്ന് വൈറസിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും അരലക്ഷത്തിൽ കൂടുതൽ പ്രതിദിന രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഒന്നാം തരംഗത്തിന്റെ പ്രത്യാഘാതങ്ങൾ തീരുന്നതിന് മുമ്പായിരുന്നു രണ്ടാം തരംഗത്തിന്റെ പ്രവേശനം. അതിന്റെ ക്ഷീണം അവസാനിക്കുന്നതിന് മുമ്പേ ഇപ്പോൾ മൂന്നാം തരംഗവും.

ഇതിനിടെ കൊറോണ ബാധിച്ച് മരിച്ചവരുടെ കണക്കുകൾ ഒളിപ്പിച്ചെന്ന വിവാദവും സംസ്ഥാനത്ത് ശക്തമായിരുന്നു. മുൻ തരംഗങ്ങളിൽ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ച പലരെയും പട്ടികയിൽ ഉൾപ്പെടുത്തുന്നത് പോലും ഇപ്പോഴാണ്. ഇനിയും പതിനായിരക്കണക്കിന് കുടുംബാംഗങ്ങളുടെ അപേക്ഷകളാണ് ധനസഹായം ലഭിക്കാൻ കാത്തിരിക്കുന്നതും.

ഏറ്റവുമധികം പേർ മരിക്കാനിടയായത് രണ്ടാം തരംഗത്തിലാണ്. മരണപ്പട്ടികയിൽ ഉൾപ്പെടുത്താതെ കേരളമൊളിപ്പിച്ച മരണങ്ങൾ അന്നുമുതലേ വിവാദമായിരുന്നു. മരണം കണക്കാക്കുന്ന രീതി തന്നെ പിന്നീട് മാറ്റേണ്ടി വന്നു. ഏഴായിരം മരണം പിന്നീട് പുറത്തുവിടുമെന്ന് സർക്കാർ സമ്മതിച്ചു. പഴയ മരണം കൂട്ടത്തോടെ പുറത്തുവന്നപ്പോൾ ഇന്ന് 53,000 കടന്നിരിക്കുകയാണ് മരണനിരക്ക്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് കേരളത്തിന്. മൂന്നാംതരംഗത്തിലും ആദ്യതംരഗങ്ങളിലെ മരണക്കണക്കുകൾ സർക്കാരിന് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Tags: kerala covid
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies