പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമം; ലക്ഷ്യമിടുന്നത് സംരംഭങ്ങളുടെയും സേവനഹബ്ബുകളുടെയും വികസനത്തിൽ സംസ്ഥാനങ്ങളെ പ്രാപ്തമാക്കാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമം; ലക്ഷ്യമിടുന്നത് സംരംഭങ്ങളുടെയും സേവനഹബ്ബുകളുടെയും വികസനത്തിൽ സംസ്ഥാനങ്ങളെ പ്രാപ്തമാക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2022, 06:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സംരംഭങ്ങളുടെയും സേവന ഹബുകളുടെയും വികസനത്തിൽ പങ്കാളികളാകാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമനിർമ്മാണം നടത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. 2022-23 ലെ കേന്ദ്ര ബജറ്റിലൂടെയാണ് നിർമല സീതാരാമന്റെ പ്രഖ്യാപനം. നിലവിലുള്ളതും പുതിയതുമായ എല്ലാ വലിയ വ്യാവസായിക എൻക്ലേവുകൾക്കും ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കയറ്റുമതിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗിഫ്റ്റ് സിറ്റിയെ കൂടുതൽ ആകർഷകമാക്കുന്നതിനുള്ള വിവിധ സംരംഭങ്ങളും മന്ത്രി നിർദ്ദേശിച്ചു. അന്താരാഷ്‌ട്ര നിയമത്തിന് കീഴിൽ വരുന്ന തർക്കങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഗിഫ്റ്റ് സിറ്റിയിൽ ഒരു ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു. കൂടാതെ, ആഗോള മൂലധനത്തിനുള്ള സേവനങ്ങൾ ഗിഫ്റ്റ് സിറ്റിയിൽ സുഗമമാക്കുമെന്ന് അവർ പറഞ്ഞു.

സാമ്പത്തിക സേവനങ്ങളിലും സാങ്കേതികവിദ്യയിലും ഉന്നത മനുഷ്യ വിഭവശേഷി വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക മാനേജ്മെന്റ്, ഫിൻടെക്, ശാസ്ത്രം, സാങ്കേതികവിദ്യ എഞ്ചിനീയറിംഗ്, ഗണിത ശാസ്ത്രം എന്നീ കോഴ്സുകൾ നടത്താൻ ലോകോത്തര വിദേശ സർവകലാശാലകളെയും സ്ഥാപനങ്ങളെയും ഗിഫ്റ്റ് സിറ്റിയിൽ അനുവദിക്കും. ഐഎഫ്എസ്‌സിഎ ഒഴികെ എല്ലാ ആഭ്യന്തര നിയന്ത്രണങ്ങളിൽ നിന്നും ഇവയെ ഒഴിവാക്കും.

ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് (സിജിടിഎംഎസ്ഇ) സ്‌കീം ആവശ്യമായ ഫണ്ട് ഉപയോഗിച്ച് നവീകരിക്കും. ഇത് സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് 2 ലക്ഷം കോടി രൂപയുടെ അധിക വായ്പ നൽകാനും തൊഴിലവസരങ്ങൾ വിപുലീകരിക്കാനും സഹായിക്കും.

എംഎസ്എംഇ മേഖലയെ കൂടുതൽ പ്രതിരോധശേഷിയുള്ളതും മത്സരപരവും കാര്യക്ഷമവുമാക്കുന്നതിനായി 5 വർഷത്തിനുള്ളിൽ 6,000 കോടി രൂപ അടങ്കലുള്ള എംഎസ്എംഇ പെർഫോമൻസ് (റാംപ്) റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags: fm-nirmala sitharamanUnion Budget 2022-23Gift city
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies