കൊച്ചി : ഇന്ത്യൻ ജനാധിപത്യത്തെ ആക്ഷേപിച്ച് സംസാരിച്ച മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയ്ക്കെതിരെ സംവിധായകനും , നടനുമായ മേജർ രവിയുടെ വിമർശനം .
രാജ്യത്തെ നികുതിദായകരുടെ പണം കൊണ്ട് നമ്മുടെ രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓഫീസ് ആസ്വദിച്ച നിങ്ങൾ ഇപ്പോൾ എന്റെ രാജ്യത്തിനെതിരെ സംസാരിച്ച് നിങ്ങളുടെ വിഷ മനസ്സ് കാണിക്കുന്നുവെന്ന് മേജർ രവി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
‘ ഹമീദ് അൻസാരി എന്തൊരു നാണക്കേട് .!!! നികുതിദായകരുടെ പണം കൊണ്ട് നമ്മുടെ രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓഫീസ് ആസ്വദിച്ച നിങ്ങൾ ഇപ്പോൾ എന്റെ രാജ്യത്തിനെതിരെ സംസാരിച്ച് നിങ്ങളുടെ വിഷ മനസ്സ് കാണിക്കുന്നു !! ലജ്ജിക്കുന്നു. തുടർച്ചയായി രണ്ട് തവണ നിങ്ങൾ ഞങ്ങളുടെ വൈസ് പ്രസിഡന്റായിരുന്നുവെന്ന് പറയാൻ ഞാൻ ലജ്ജിക്കുന്നു .!!!!! ഇന്നും എന്റെ രാജ്യക്കാർക്ക് വേണ്ടി മരിക്കാൻ തയ്യാറായ ധീരതയുള്ള ഒരു ഇന്ത്യൻ ആർമി കമാൻഡോ ഓഫീസറുടെ ഹൃദയത്തിൽ നിന്നാണ് ഇത് വരുന്നത്. ഈ നാട്ടിലെ മനുഷ്യനായി നിങ്ങളെ ഞാൻ കണക്കാക്കുന്നില്ല…. ജയ് ഹിന്ദ്. ‘ ഇത്തരത്തിലാണ് മേജർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്ത്യൻ -അമേരിക്കൻ മുസ്ലിം കൗൺസിൽ സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കവേയായിരുന്നു ഹമീദ് അൻസാരിയുടെ പ്രകോപനപരമായ പരാമർശം.
ഉയർന്നു വരുന്ന ഹിന്ദു ദേശീയതയിൽ ആശങ്ക ഉണ്ടെന്നും മതപരമായ ഭൂരിപക്ഷത്തിന്റെയും, കുത്തക രാഷ്ട്രീയ അധികാരത്തിന്റെയും മറവിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ ശ്രമം നടക്കുന്നുവെന്നും ആയിരുന്നു ഹമീദ് അൻസാരി ആരോപിച്ചത്. പൗരന്മാരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനും, അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനും ശ്രമിക്കുന്നതായും അൻസാരി പറഞ്ഞു. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
Comments