കോഴിക്കോട് : മീഡിയ വൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ .മീഡിയാവൺ രാജ്യദ്രോഹ ചാനൽ ആണെന്നതിൽ യാതൊരു സംശയവും ഇല്ലെന്നും , രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് മാത്രമേ ഏതു ചാനലിനും പ്രവർത്തിക്കാൻ സാധിക്കുകയുള്ളുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി .
ജമാ അത്തെ ഇസ്ലാമി രാജ്യത്തിനെതിരായി പ്രവർത്തിക്കുന്ന സംഘടനയാണ് ,ആ പ്രസ്ഥാനത്തിന്റെ ചാനൽ ആണ് മീഡിയ വണ്ണും,മാധ്യമവും. ജമാ അത്തെ ഇസ്ലാമിയുട ഔദ്യോഗിക ജിഹ്വയായ മീഡിയവൺ രാജ്യദ്രോഹ ചാനൽ ആണെന്ന് പറയാൻ ബി ജെ പിക്ക് ഒരു മടിയുമില്ല സുരേന്ദ്രൻ പറഞ്ഞു .
മീഡിയവണ്ണിന്റെ പ്രക്ഷേപണം വിലക്കിയതുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയിരുന്നു സുരേന്ദ്രൻ .
ചാനലിന്റെ പ്രക്ഷേപണം വിലക്കിയത് സാങ്കേതികമായിട്ടുള്ള കാര്യമാണ് .ലൈസൻസ് പുതുക്കലും , ആവശ്യമായിട്ടുള്ള രേഖകൾ സമർപ്പിക്കലും കാലാകാലങ്ങളായി എല്ലാ ചാനലുകളും ,യഥാ സമയം നേരിടുന്ന നടപടി ക്രമങ്ങളാണ് .ആ നടപടി ക്രമങ്ങൾ പാലിക്കൻ എല്ലാ ചാനലുകളും ബാധ്യസ്ഥമാണ് . മാദ്ധ്യമങ്ങൾക്ക് സ്വന്തമായി ഒരു നിയമം ഇല്ല . സുരേന്ദ്രൻ വ്യക്തമാക്കി .
ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയമായിട്ടുള്ള അഭിപ്രായങ്ങളോ ,നിലപാടുകളോ കേന്ദ്ര സർക്കാരിന്റെ നയമല്ല .രാഷ്ട്രീയമായി ബിജെപി ഇതിനു മറുപടി പറയുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു .
ഇന്ത്യയിൽ അല്ലാ ,മറ്റേതൊരു പാശ്ചാത്യ രാജ്യത്ത് ആയിരുന്നെങ്കിൽ മീഡിയവണ്ണിന് അനുമതി കിട്ടില്ലെന്ന എ കെ ആൻറണിയുടെ പ്രസ്താവനയും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
ഏതു ചാനൽ ആയാലും രാജ്യത്തെ നിയമ വ്യവസ്ഥയെ അനുസരിച്ചേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും , അങ്ങിനെയേ സമ്മതിക്കുകയുള്ളുവെന്നും അത് ഏതു സർക്കാരായാലും അങ്ങിനെ തന്നെയാന്നെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു . ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക ജിഹ്വയായ ചാനലിന് ,രാജ്യ സുരക്ഷയയുമായി ബന്ധപ്പെട്ടെടുക്കുന്ന നിലപാടുകൾക്ക് മറുപടി പറയാൻ ഉള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Comments