മുസ്ലീം വ്യാപാരികളുടെ കടകളിൽ കയറി വിവരങ്ങൾ ശേഖരിച്ചുവെന്ന് ആരോപണം; തൊടുപുഴയിലെ ഹോട്ടൽ വ്യാപാരിക്കെതിരെ എസ്ഡിപിഐയുടെ വ്യാജ പരാതി
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലീം വ്യാപാരികളുടെ കടകളിൽ കയറി വിവരങ്ങൾ ശേഖരിച്ചുവെന്ന് ആരോപണം; തൊടുപുഴയിലെ ഹോട്ടൽ വ്യാപാരിക്കെതിരെ എസ്ഡിപിഐയുടെ വ്യാജ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 09:19 am IST
FacebookTwitterWhatsAppTelegram

തൊടുപുഴ: മുസ്ലീം വ്യാപാരികളുടെ വിവരം ശേഖരിക്കുന്നതിനായി എറണാകുളം കാഞ്ഞിരമറ്റത്തെ കടകളിൽ കയറിയെന്ന് പറഞ്ഞ് തൊടുപുഴയിലെ ഹോട്ടൽ വ്യാപാരിക്കെതിരെ എസ്ഡിപിഐയുടെ വ്യാജ പരാതി. ഹോട്ടലിലേക്ക് ബേക്കറി സാധനങ്ങൾ വെയ്‌ക്കാനുളള ഗ്ലാസ് കൗണ്ടറുകൾ വാങ്ങാൻ പോയ വ്യാപാരിക്കെതിരെയാണ് എസ്ഡിപിഐ പോലീസിൽ വ്യാജ പരാതി നൽകിയത്.

തൊടുപുഴ ഭീമ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന നന്ദനം ഹോട്ടലുടമ പി.ആർ.പ്രസാദ് ആണ് അറിയാത്ത കേസിൽ അന്വേഷണം നേരിടുന്നത്. അന്വേഷണത്തിനായി പോലീസ് നിരന്തരം കടയിൽ എത്തിതുടങ്ങിയതോടെ പ്രസാദ് പുലിവാല് പിടിച്ചിരിക്കുകയാണ്. ഹോട്ടൽ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാധനങ്ങൾ വാങ്ങാൻ പ്രസാദ് കാഞ്ഞിരമറ്റം ആമ്പല്ലൂരിൽ എത്തിയത്. ഇവിടെ ഇത്തരം സാധനങ്ങൾ വിൽക്കുന്ന ധാരാളം കടകൾ ഉണ്ട്. വിലയും കുറവാണ്. അതാണ് സാധനങ്ങൾ വാങ്ങാൻ പ്രസാദ് ഇവിടെയെത്തിയത്. ഡിസംബർ 29 നാണ് രണ്ട് സുഹൃത്തുക്കളുമായി പ്രസാദ് സാധനങ്ങൾ വാങ്ങാൻ പോയത്.

ഉച്ചയോട് കൂടി അവിടെയെത്തി ഒരു കടയിൽ കയറി സാധനങ്ങൾ നോക്കി. എന്നാൽ കടയ്‌ക്ക് ചേരുന്ന സാധനങ്ങൾ സമീപത്തെ ബാക്കി കടകളിലും കയറി നോക്കാമെന്നും വിലയും ഗുണനിലവാരവും പരിശോധിച്ച ശേഷം എടുത്താൽ മതിയെന്നും ഈ കടക്കാർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസാദും സുഹൃത്തുക്കളും മറ്റ് കടകളിലും കയറിയത്.

എട്ട് പത്ത് കടകളിൽ കയറിയതായി പ്രസാദ് ജനംടിവിയോട് പറഞ്ഞു. ഒടുവിൽ യുവർ ചോയ്‌സ് കിച്ചൻ എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സിൽ നിന്നും ഇഷ്ടപ്പെട്ട സാധനവും തെരഞ്ഞെടുത്തു. അവരുടെ വണ്ടിയിൽ സാധനം കയറ്റി വിടാമെന്നും നാളെ രാവിലെ സാധനം എത്തിക്കാമെന്നും കടക്കാർ പറഞ്ഞെങ്കിലും സാധനങ്ങൾ അത്യാവശ്യമായതിനാൽ തൊടുപുഴയിൽ നിന്നും വണ്ടി വിളിച്ച് കൊണ്ടുപോകാമെന്ന് പ്രസാദ് പറഞ്ഞു. കടക്കാരുടെ സമ്മതത്തോടെ തൊടുപുഴയിൽ നിന്നും വണ്ടി വിളിക്കുകയും ചെയ്തു. സാധനങ്ങൾ ഉറപ്പിച്ച ശേഷം വണ്ടി വരാനെടുക്കുന്ന സമയം അടുത്തുളള ഇന്ത്യൻ കോഫി ഹൗസിൽ പോയി ചായ കുടിച്ചു. തിരിച്ചുവന്ന് ഈ കടയിൽ ഇരുന്നു. വണ്ടി വന്ന ശേഷം ബില്ല് ചെയ്ത് കൗണ്ടറുകളുമായി ആറരയോടെ തിരിച്ചുവന്നു.

13000 രൂപയുടെ സാധനങ്ങൾ പ്രസാദ് വാങ്ങിയിരുന്നു. ജിഎസ്ടി ഉൾപ്പെടെ 15340 രൂപയായിരുന്നു ബില്ല്. ഇതും പ്രസാദിന്റെ കൈവശം ഉണ്ട്. തൊടുപുഴയിലെത്തി കട തുറന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രസാദിനെ അന്വേഷിച്ച് പോലീസ് എത്തിയത്. മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ നിന്നാണ് ഉദ്യോഗസ്ഥരെത്തിയത്. ആദ്യം വാഹനം നിർത്താതെ പോയെന്ന് പറഞ്ഞ സംഘം പിന്നീട് ചോദിച്ചപ്പോഴാണ് എസ്ഡിപിഐയുടെ പരാതിയുണ്ടെന്നും അത് അന്വേഷിക്കാൻ വന്നതാണെന്നും പറഞ്ഞത്. തങ്ങൾ മടങ്ങിവരുന്ന വഴിയിൽ ഒരിടത്ത് പോലും പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നില്ലെന്ന് പ്രസാദ് പറഞ്ഞു.

പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകരുടെയും മുസ്ലീം വ്യാപാരികളുടെയും വിവരം ശേഖരിക്കാൻ വന്നതാണെന്ന് പറഞ്ഞാണ് പ്രസാദിനെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഹിന്ദു ഐക്യവേദിയും പ്രതികരണവുമായി രംഗത്തെത്തി. മുസ്ലീം വ്യാപാര സ്ഥാപനങ്ങളിൽ ഹൈന്ദവ വിശ്വാസികൾക്ക് കയറാൻ പാടില്ല എന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ പറഞ്ഞു.

വ്യാപാരികളുടെ മതമോ രാഷ്‌ട്രീയമോ നോക്കിയല്ല പ്രസാദ് സാധനങ്ങൾ വാങ്ങിയത്. പക്ഷെ എസ്ഡിപിഐക്കാർ അതിന്റെ പിന്നാലെ പരാതി കൊടുത്തതോടെ ബാധിക്കുന്നത് മുസ്ലീം വ്യാപാരികളെ തന്നെയാണ്. സാധനങ്ങൾ വാങ്ങിയതിന് പിന്നാലെ പോലീസ് അന്വേഷണം വരികയെന്ന് പറഞ്ഞാൽ ആളുകൾ ഭയന്ന് പോകും. മുസ്ലീം വ്യാപാരികളുടെ കച്ചവടം പൂട്ടിച്ച് ഇരവാദത്തിന് ബലം നൽകാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്നും ഇത് മുസ്ലീം വ്യാപാരികൾ തിരിച്ചറിയണമെന്നും ശശികല ടീച്ചർ പറഞ്ഞു.

Tags: SDPIKerala Policefake complaint
ShareTweetSendShare

More News from this section

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

അഡ്വ. ജയൻ ചെറുവള്ളിൽ ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ പൂനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25-കാരൻ കസ്റ്റഡിയിൽ; കുട്ടിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു

കീർത്തന, കാവ്യ പിന്നാലെ നീഷ്മയും; വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ ജീവനക്കാരി; അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ

Latest News

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

‘One Officer, One Official Car’; സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിന് കടിഞ്ഞാണിട്ട് മോദി സർക്കാർ; കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്

വീണ്ടും മെഡല്‍ വേട്ടയില്‍ ബിന്ദ്യാറാണി; കോമണ്‍വെല്‍ത്തില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ താരം

സമരങ്ങളുടെ മറവിൽ അക്രമം പാടില്ല; നിയമം കയ്യിലെടുക്കുന്നവർക്ക് ഇളവില്ല; വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം

രജനീകാന്ത് ദത്തെടുത്ത് കൂടെ താമസിപ്പിക്കാൻ ആഗ്രഹിച്ച മനുഷ്യൻ; ശമ്പളവും പെൻഷനും പുരസ്കാര തുകയുമടക്കം 30 കോടി ദാനം ചെയ്തു; പദ്മശ്രീ പാലം കല്യാണസുന്ദരത്തിന്റെ അപൂർവ്വ ജീവിതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies