തിരുവനന്തപുരം :മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് സി പി ഐ യുടെ രീതിയല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . എസ് രാജേന്ദ്രനെ സി പി എമ്മിൽ നിന്നും പുറത്താക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാദ്ധ്യമ പ്രവർത്തകരോട് മറുപടി പറയുകയായിരുന്നു കാനം.
എസ് രാജേന്ദ്രൻ വിഷയത്തിൽ താത്കാലികമായി അഭിപ്രായ പ്രകടനത്തിനില്ല . മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നത് സി പി ഐ യുടെ രീതിയല്ല .ആദ്യം രാജേന്ദ്രൻ നയം വ്യക്തമാക്കട്ടെയെന്നും കാനം പറഞ്ഞു . സി പി എമ്മിൽ നിന്നും അച്ചടക്ക നടപടി നേരിട്ട് പുറത്തായ രാജേന്ദ്രൻ സി പി ഐ യിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കാനത്തിന്റെ പ്രതികരണം . പാർട്ടി വിട്ട തന്നെ സി പി എം ഉപദ്രവിക്കുമെന്ന് ഭയമുള്ളതായി എസ് രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു .
കെ റെയിൽ വിഷയത്തിൽ ശശി തരൂർ നിലപാട് മാറ്റാൻ കാരണം അദ്ധേഹത്തിന് വന്ദേ ഭാരതിനെക്കുറിച്ച് വ്യക്തയുള്ളതുകൊണ്ടാണെന്നും കാനം പറഞ്ഞു
Comments