ന്യൂഡൽഹി ; കോൺഗ്രസ് എംപി ശശി തരൂരിന്റെ ഇംഗ്ലീഷ് പരിജ്ഞാനം വളരെയേറെ ശ്രദ്ധേയമാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള വാക്കുകൾ ഉപയോഗിക്കും എന്നത് മാത്രമല്ല, അത്തരത്തിലുള്ള പുതിയ വാക്കുകൾ അദ്ദേഹം കണ്ടുപിടിക്കുകയും ചെയ്യാറുണ്ട്. ഇംഗ്ലീഷിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹമുള്ളവരും അറിവ് നേടിയിട്ടുള്ളവരും അദ്ദേഹത്തിന്റെ ആരാധകരുമായിരിക്കും. എന്നാൽ ഇപ്പോൾ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ടാണ് ലോക്സഭയിൽ അദ്ദേഹം പ്രശ്നമുണ്ടാക്കിയത്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഹിന്ദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. വ്യോമയാന മന്ത്രാലവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് ഹിന്ദിയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ശശി തരൂർ അദ്ദേഹത്തോട് ഇംഗ്ലീഷിൽ സംസാരിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ താൻ ഹിന്ദിയിൽ സംസാരിച്ചാൽ എന്താണ് പ്രശ്നമെന്ന് സിന്ധ്യ ചോദിച്ചു. ഇവിടെ ട്രാൻസ്ലേറ്റർമാർ ഇല്ലേ എന്നും അദ്ദേഹം ആരാഞ്ഞു. ഇതോടെ ശശി തരൂർ മിണ്ടാതെ ഇരുന്നു.
Comments