പത്തനംതിട്ട: കല്ലൂപ്പാറയിൽ വിവിധ ഭാഷാ തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്‌നാട് തക്കല സ്വദേശി സ്റ്റീഫൻ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കരാറുകാരായ ആൽവിൻ ജോസ്, സഹോദരൻ എന്നിവർ പോലീസ് പിടിയിൽ.
കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്നതായിരുന്നു സ്റ്റീഫൻ. കരാറുകാരായ മാർത്താണ്ഡം സ്വദേശി സുരേഷ്, ആൽബിൻ ജോസ് എന്നിവർ ചേർന്ന് രാത്രിയിൽ സ്റ്റീഫനെ മർദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ പുലർച്ചെ നാല് മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Comments