പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ; മയക്കുമരുന്ന് മാഫിയ സംസ്ഥാനം ഭരിക്കുന്നു : രാജ്‌നാഥ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ; മയക്കുമരുന്ന് മാഫിയ സംസ്ഥാനം ഭരിക്കുന്നു : രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2022, 04:44 pm IST
FacebookTwitterWhatsAppTelegram

ഹോഷിയാപൂർ: പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ കയ്യിൽ വന്നതാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനം വാണിജ്യവ്യവസായ പരമായി തകർന്നിരിക്കുന്നു. മയക്കുമരുന്ന് മാഫിയയാണ് സംസ്ഥാനം ഭരിക്കുന്നത്. ദാസുയയിലെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്‌നാഥ് സിംഗ്.

കോൺഗ്രസ്സിന് പഞ്ചാബ് കിട്ടിയത് കളിയിലെ ഒരു ടോസ് പോലെ മാത്രമാണ്. ഒരു പരിശ്രമവും അവരുടെ ഭാഗത്തുനിന്നില്ല. പഞ്ചാബിന്റെ സമൃദ്ധമായ മേഖലകളെ ഉത്തേജിപ്പിക്കുന്ന തരത്തിൽ നിക്ഷേപങ്ങൾ കൊണ്ടുവരാനും അതുവഴി വ്യാപാര മേഖലകളെ ശക്തിപ്പെടുത്താനും അവർ ശ്രമിച്ചില്ലെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.

പഞ്ചാബിലെ എല്ലാ മേഖലകളും മികച്ചതാക്കാൻ ബിജെപി ആഗ്രഹിക്കുന്നു. ഈ നാട്ടിലെ മയക്കുമരുന്ന് മാഫിയകൾക്ക് അന്ത്യം കുറിക്കാൻ ബിജെപിക്കുമാത്രമേ സാധിക്കൂവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. എവിടെയൊക്കെ കോൺഗ്രസ്സ് ഭരിക്കുന്നുണ്ടോ അത്തരം സംസ്ഥാനങ്ങളിലെല്ലാം വികസനം മുരടിച്ചു. ഇന്ന് പഞ്ചാബ് 19-ാം സ്ഥാനത്താണെങ്കിൽ ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത് ബിജെപി കാരണമാണെന്നും രാജ്‌നാഥ് സിംഗ് ഓർമ്മിപ്പിച്ചു.

പഞ്ചാബിലെ കോൺഗ്രസ്സ് ഭരണരംഗത്ത് തികഞ്ഞ അനാസ്ഥയും കുറ്റകരമായ മൗനവുമാണ് പിന്തുടരുന്നത്. സംസ്ഥാനത്ത് മദ്യരാജാക്കന്മാരും മയക്കുമരുന്ന് മാഫിയകളും അരാജക ഭരണം നടത്തുകയാണ്. നാട്ടിൽ അഴിമതി വാഴുകയാണ്. ഇതെല്ലാം നിർത്തലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സിംഗ് പറഞ്ഞു.

ഇന്ത്യ ഇന്ന് ലോകത്തിനാകെ പ്രതീക്ഷയേകുന്ന രാജ്യമായി നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ മാറി. ഒപ്പം സൂപ്പർപവറായി ഇന്ത്യ പ്രതിരോധ-ശാസ്ത്ര-ബഹിരാകാശ മേഖലകളിൽ മാറിയിരിക്കുന്നു. ഇന്ത്യ ഒരു രാജ്യത്തേയും ആക്രമിച്ചിട്ടില്ല. ആക്രമിക്കുകയുമില്ല. എന്നാൽ ലോകത്തിന്റെ നന്മയ്‌ക്കായിട്ടാണ് നാം സൂപ്പർപവറാകാൻ ആഗ്രഹിക്കുന്നത്.

ലോകത്തിലെ മരുന്നുനിർമ്മാണങ്ങളുടെ ഹബ്ബായി ഇന്ത്യ മാറി. കൊറോണ പ്രതിസന്ധിയിൽ ആഗോളതലത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യയ്‌ക്കാണ് സാധിച്ചതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Tags: rajnath singhPUNJAB ELECTIONPN20222022 Punjab Election
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies