ലാൽ സാർ ഒരു എനർജറ്റിക് ഐറ്റം തന്നെയാണ്; 'ബറോസ് 'ലാൽ സാറിന്റെയും ആന്റണിച്ചേട്ടന്റെയും മാത്രം സ്വപ്നമല്ല..ലാൽ സാറിനെ നെഞ്ചോട് ചേർത്ത് വെച്ച എല്ലാവരുടെയും സ്വപ്നമാണ്; വിശേഷങ്ങൾ പങ്കുവെച്ച് അനീഷ് ഉപാസന
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാൽ സാർ ഒരു എനർജറ്റിക് ഐറ്റം തന്നെയാണ്; ‘ബറോസ് ‘ലാൽ സാറിന്റെയും ആന്റണിച്ചേട്ടന്റെയും മാത്രം സ്വപ്നമല്ല..ലാൽ സാറിനെ നെഞ്ചോട് ചേർത്ത് വെച്ച എല്ലാവരുടെയും സ്വപ്നമാണ്; വിശേഷങ്ങൾ പങ്കുവെച്ച് അനീഷ് ഉപാസന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 12:14 pm IST
Facebook
Twitter
WhatsAppTelegram

‘ബറോസ്’ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള വിശേഷങ്ങൾ പങ്കുവെച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനീഷ് ഉപാസന. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്. മോഹൻലാൽ അഭിനയവും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ സെറ്റിൽ ഏവർക്കും ഊർജ്ജം പകരുന്ന ആളാണ് മോഹൻലാൽ എന്നും അനീഷ് ഉപാസന കുറിപ്പിൽ പറയുന്നു.

അനീഷ് ഉപാസനയുടെ ഫേസ്ബുക്ക് പോസ്റ്റ്

സത്യം പറയണം ലാൽ സാർ..
സാർ ആരാണ്..??
സാറിനെവിടുന്നാണ് ഇത്രയും എനർജി..??
സാറിനെവിടുന്നാണ് ഇത്രയും ക്ഷമ..?
സാറിന് ഉറക്കമൊന്നും ഇല്ലേ..??
എത്ര ലേറ്റ് ആയിട്ട് ഷൂട്ടിംഗ് കഴിഞ്ഞാലും സാറെങ്ങനെയാണ് കൃത്യം 7.30 ന് തന്നെ ലൊക്കേഷനിൽ എത്തുന്നത്..??
എന്റെ 1000 Wt പവറുള്ള ചോദ്യങ്ങളാണ്..പക്ഷേ ലാൽ സാർ മുന്നിൽ വന്നാൽ ഈ ചോദ്യങ്ങളെല്ലാം എന്റെ വായിൽക്കൂടി ആവിയായിപ്പോകും എന്നുള്ളതാണ് മറ്റൊരു സത്യം
ഒരു ഗ്യാപ് കിട്ടിയാൽ വിളക്ക്പണയം വെച്ചപോലെയിരിക്കുന്ന എന്നെപോലുള്ളവർക്ക് ലാൽ സാർ ഒരു എനർജറ്റിക് ഐറ്റം തന്നെയാണ്.
‘മോനേ..ജിബിന്റെ മൂവ്മെന്റ് പൂപോലെ വേണേ..ഒട്ടും ഷേക്ക് പാടില്ല..’
ഹോ..ആ ശബ്ദം മൈക്കിലൂടെ കേൾക്കാൻ തന്നെ എന്തൊരു രസാ..
ജിബ് ഓപ്പറേറ്ററിന്റെ പേര് ദിനേശൻ എന്ന് കൂടിയായപ്പോൾ സംഗതി ജോറായി..
സെറ്റിലിപ്പോ ‘മോനേ ദിനേശാ..’ എന്ന വിളികളും ഇടയ്‌ക്കിടെ കേൾക്കാം..
കട്ട് പറഞ്ഞയുടൻ ലാൽ സാർ..
‘അണ്ണാ ഓക്കേ ആണോ..?’
‘ഓക്കേ ആണ് അണ്ണാ..’
(സന്തോഷ് ശിവൻ)
ഇവർ രണ്ട് പേരും തമ്മിലുള്ള ഒരു കെമിസ്ട്രി കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ് കേട്ടോ..
ഇവർ ഒരുമിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചമാണല്ലോ..( ഇരുവർ,കാലാപാനി,യോദ്ധ)
ബാറോസ് എന്ന ടൈറ്റിൽ ക്യാരക്ടർ ചെയ്യുന്നത് ലാൽസാറാണ്..ആ ക്യാരക്ടറിന്റെ കോസ്റ്റ്യൂമിന് തന്നെ അത്യാവശ്യം ഭാരമുണ്ട്..അതും പേറിക്കൊണ്ടാണ് ഒരേ സമയം സംവിധായകനായും നടനായും ലാൽ സാർ മാറിക്കൊണ്ടേയിരിക്കുന്നത്…
അപ്പോഴാണ് സ്റ്റിൽ മോഡിൽ നിന്ന് ക്യാമറ വീഡിയോ മോഡിലേക്ക് മാറ്റാൻ ഞാൻ മടി കാണിക്കുന്നത്.. സത്യം പറഞ്ഞാൽ എന്നെ സൈക്കിൾ ചെയിൻ എടുത്ത് അടിക്കണം..
ചില നേരത്ത് ലാൽ സാർ ഒറ്റയ്‌ക്ക് മാറിയിരുന്ന് ഷോട്ട് പ്ലാൻ ചെയ്യുന്നത് ഞാൻ പലതവണ ശ്രദ്ധിച്ചിട്ടുണ്ട്..കയ്യൊക്കെ വെച്ച് അന്തരീക്ഷത്തിൽ എന്തൊക്കെയോ ചെയ്യും..എന്നിട്ട് ഓടി വരും
..’അണ്ണാ..ഇതാണ് ഷോട്ട്..’
സിംഗിൾ ഷോട്ട് മൂവ്മെൻറ് ആക്ടിവിറ്റിയെല്ലാം വളരെ കൂളായിട്ടാണ് സന്തോഷ് സാറിന് ലാൽ സാർ പറഞ്ഞ് കൊടുക്കുന്നത്.
‘ഗെറ്റ് റെഡി’..ഷോട്ടിലേക്ക് പോകുന്നു..
മിക്കവാറും ദിവസങ്ങളിലെല്ലാം ആന്റണിച്ചേട്ടൻ (ആന്റണി പെരുമ്പാവൂർ) കൂടെയുണ്ടാവാറുണ്ട്..അദ്ദേഹത്തിന്റെ നിർമ്മാണസംരംഭമായ ആശിർവാദ് സിനിമാസിന്റെ മുപ്പത്തിയൊന്നാമത്തെ ചിത്രമാണ് ബാറോസ്.
‘ബറോസ് ‘ലാൽ സാറിന്റെയും ആന്റണിച്ചേട്ടന്റെയും മാത്രം സ്വപ്നമല്ല..ലാൽ സാറിനെ നെഞ്ചോട് ചേർത്ത് വെച്ച എല്ലാവരുടെയും സ്വപ്നമാണ്…!

Share
Tweet
SendShare

More News from this section

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies