ബിജെപിയുടെ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞു;പുസ്തകത്തിലൂടെ സർക്കാരിനെ വെള്ള പൂശാനാണ് ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപിയുടെ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞു;പുസ്തകത്തിലൂടെ സർക്കാരിനെ വെള്ള പൂശാനാണ് ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2022, 12:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നയതന്ത്രബാഗ് വഴിയുള്ള സ്വർണക്കടത്ത് സംബന്ധിച്ച് ബിജെപി ആരോപിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവശങ്കറിന്റെ പുസ്തകം സർക്കാറിനെ വെള്ളപൂശാനാണെന്നും കള്ളക്കടത്തിന് സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കുറ്റാരോപിതനായ ശിവശങ്കറിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബ്ദരേഖയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിലൂടെ ബിജെപി ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അക്ഷരംപ്രതി ശരിയാണെന്ന് വെളിപ്പെടുകയാണ്. സ്വർണകള്ളക്കടത്ത് കേസ് സംബന്ധിച്ച് ഏജൻസികളുടെയെല്ലാം അന്വേഷണം വരുന്നതിന് മുൻപേ തന്നെ ബിജെപിക്ക് കാര്യങ്ങൾ വ്യക്തമായതാണ്. ഇത് ആദ്യമായിട്ടല്ല ഇത്തരത്തിൽ സ്വർണം കടത്തുന്നതെന്ന് അന്നേ പറഞ്ഞതാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ഇതിന് മുൻപും പല തവണ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്രബാഗ് വഴി സ്വർണകള്ളക്കടത്ത് നടന്നിട്ടുണ്ട്. അതിൽ ഒന്ന് മാത്രമാണ് പിടിക്കപ്പെട്ടത്. ബാക്കിയുള്ള ബാഗുകളെല്ലാം പുറത്തെത്തിച്ചത് ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്താണ് ശിവശങ്കരൻ ബാഗുകൾ പുറത്തെത്തിച്ചത്. ഇത് മുഖ്യമന്ത്രിയ്‌ക്ക് താൽപര്യമുള്ള വിഷയമാണെന്ന് പറഞ്ഞാണ് പല ബാഗുകളും പുറത്തെത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

സമ്മർദ്ദം ഉണ്ടായിട്ടും കസ്റ്റംസ്, ബാഗ് വിട്ട് നൽകാതെ കേന്ദ്ര ധനമന്ത്രാലയുമായി ബന്ധപ്പെട്ട് ബാഗ് തുറക്കാനുള്ള നടപടികൾ നടത്തി. ഇതാണ് പിന്നീട് കേരളത്തിലെ സംഭവ ബഹുലമായ സ്വർണക്കടത്ത് കേസിലെ പ്രധാന വെളിപ്പെടുത്തലായത്. കേന്ദ്രത്തിൽ നിന്ന് കേസന്വേഷണത്തിനായി ഏജൻസികൾ എത്തിയത് അട്ടിമറിക്കാൻ സംസ്ഥാന സർക്കാറിന്റെ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

വിമാനത്താവളത്തിൽ ബാഗെത്തി അഞ്ച് ദിവസം കഴിഞ്ഞാണ് കസ്റ്റംസിന് സംശയം തോന്നി ബാഗ് പരിശോധിച്ചത്. അതിനിടയിലുള്ള അഞ്ച് ദിവസം ഈ ബാഗ് വിട്ട് നൽകണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനായ ആൾ സമ്മർദ്ദം നടത്തിയിരുന്നുവെന്ന് ആരോപണം പിന്നീട് നടന്ന അന്വേഷണത്തിൽ സത്യമാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: K SurendranPinarayi VijayanCMM SHIVASHANKERswopna sureshGold sumggling
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies