തിരുവനന്തപുരം: ഇന്ത്യയുടെ പ്രിയഗായിക ലതാമങ്കേഷ്കറുടെ വിയോഗത്തിൽ ദു: ഖം രേഖപ്പെടുത്തി നടൻ മോഹൻ ലാൽ. ഭാരത രത്ന ശ്രീമതി ലതാ മങ്കേഷ്കർ എന്ന സംഗീത പ്രതിഭയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ അഗാധമായ ദു:ഖം തോന്നി. അവർ അവരുടെ സംഗീതത്തിലൂടെ ഇനി ജീവിക്കട്ടെ. അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മോഹൻലാൽ കുറിച്ചു.
കൊറോണ ബാധയെ തുടർന്നാണ് ആഴ്ചകൾക്ക് മുൻപ് ലതാമങ്കേഷ്കറെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത് ദിവസങ്ങൾക്ക് മുൻപ് കൊറോണ മുക്തയായിരുന്നുവെങ്കിലും ആശുപത്രിയിൽ തുടരുകയായിരുന്നു. ഇന്നലെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കലാലോകത്തു നിന്നുള്ള നിരവധി പ്രമുഖരാണ് പ്രിയഗായികയുടെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഗാനകോകിലത്തിന്റെ വിയോഗം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രമുഖർ അനുസ്മരിച്ചു.
Comments