മുംബൈ: ഇന്ത്യയുടെ പ്രിയ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ ദുഃഖത്തിലാഴ്ന്നിരിക്കുകയാണ് രാജ്യം. കല-രാഷ്‌ട്രീയം-കായികം എന്നീ മേഖലകളിലുള്ള നിരവധി ആളുകളാണ് ഗാനകോകുലത്തിന് അനുശോചനം രേഖപ്പെടുത്തിയത്. പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്രയും രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.
‘ശബ്ദം തന്നെ നഷ്ടമായി, ഇനിയെന്ത് പറയാൻ? ഓം ശാന്തി’ എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്. ലതാ മങ്കേഷ്‌കറിന്റെ പഴയകാല ചിത്രവും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചു. അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയായി ധാരാളം ആളുകൾ അനുശോചനം രേഖപ്പെടുത്തി. ലതാജിയുടെ പഴയകാല ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയും ചിലർ ട്വിറ്ററിൽ പങ്കുവെച്ചു.
What can you say when you no longer have your voice…?
Om Shanti 🙏🏽 pic.twitter.com/mdltpggben— anand mahindra (@anandmahindra) February 6, 2022
കൊറോണാനന്തര പ്രശ്‌നങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രിയ ഗായിക. നില ഗുരുതരമായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഇന്ത്യൻ സിനിമയുടെ വാനമ്പാടി വിടപറഞ്ഞത്.
Comments