യുപിയെ നമ്പർ വൺ സംസ്ഥാനമാക്കും; വികസനവും സ്ത്രീ സുരക്ഷയും മുന്നോട്ടു വച്ച് യുപി പ്രകടന പത്രിക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയെ നമ്പർ വൺ സംസ്ഥാനമാക്കും; വികസനവും സ്ത്രീ സുരക്ഷയും മുന്നോട്ടു വച്ച് യുപി പ്രകടന പത്രിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 01:49 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ‘ ലോക് കല്ല്യാൺ സങ്കൽപ്പ് പത്ര’ എന്ന പേരിലാണ് ഇത് പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് ഇത് പുറത്തിറക്കിയത്. സ്ത്രീകളുടെ ഉന്നമനം, യുവജന ശാക്തീകരണം, സാമൂഹിക-സാമ്പത്തിക വളർച്ച എന്നിവ ലക്ഷ്യമിട്ടുള്ള കാര്യങ്ങളാണ് പ്രകടന പത്രികയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ലൗ ജിഹാദ് കേസില്‍ പ്രതികളാകുന്നവര്‍ക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുമെന്നും ഇതിൽ പറയുന്നു.

കർഷകർക്കായി ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വാഗ്ദാനങ്ങൾ

* അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കായി സൗജന്യ വൈദ്യുതി. കുഴൽക്കിണറുകൾ, ജലസംഭരണികൾ, കിണറുകൾ എന്നിവ കുഴിക്കുന്നതിന് കർഷകർക്ക് ഗ്രാന്റായി 5000 കോടി. വല്ലഭഭായ് പട്ടേൽ അഗ്രി ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിൽ കോൾഡ് സ്‌റ്റോറേജുകൾ, ഗോഡൗണുകൾ, സംസ്‌കരണ കേന്ദ്രങ്ങൾ എന്നിവ ഉണ്ടാക്കാൻ 25000 കോടി രൂപ. ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി തുടങ്ങിയവയ്‌ക്ക് മിനിമം താങ്ങുവില ഉറപ്പാക്കും. സൗരോർജ്ജം മറ്റൊരു സ്രോതസ്സായി ഉപയോഗിക്കുന്ന കർഷകർക്ക് പ്രത്യേക അവാർഡ്. ആറ് മെഗാ ഫുഡ് പാർക്കുകൾ വികസിപ്പിക്കും.

സ്ത്രീകളുടെ ഉന്നമനത്തിന്

* മുഖ്യമന്ത്രിയുടെ കന്യാ സുമംഗല പദ്ധതി വഴി നൽകുന്ന സഹായം 25,000 രൂപയായി ഉയർത്തും. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് ഒരുലക്ഷം രൂപ ധനസഹായം. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾ. പെൺകുട്ടികളുടെ ശാക്തീകരണത്തിനായി റാണി ലക്ഷ്മിഭായി യോജനയുടെ കീഴിൽ സൗജന്യമായി സ്‌കൂട്ടറുകൾ വിതരണം ചെയ്യും. സ്ത്രീശാക്തീകരണത്തിനായി പുതിയ മൂന്ന് വനിത ബറ്റാലിയനുകൾ ആരംഭിക്കും.

വിദ്യാഭ്യാസത്തിനും യുവജന ശാക്തീകരണത്തിനും

* സ്വാമി വിവേകാനന്ദ് യുവ ശശക്തീകരൺ യോജനയുടെ ഭാഗമായി രണ്ട് കോടി ടാബ്ലെറ്റുകളും സ്മാർട്ട്ഫോണുകളും നൽകും. ബുണ്ടേൽഖണ്ഡിൽ റെക്കോർഡ് വേഗത്തിൽ ജനറൽ ബിപിൻ റാവത്ത് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോർ പൂർത്തിയാക്കും. 30,000 സെക്കന്ററി സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ. ലൗ ജിഹാദ് കേസില്‍ പ്രതികളാകുന്നവര്‍ക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

ആരോഗ്യം, തൊഴിൽ, ഭരണനിർവഹണം

* 30,000 കോടി രൂപ ചെലവിൽ ആറ് ധന്വന്തരി മെഗാപാർക്കുകൾ നിർമ്മിക്കും. എംഎസ്എംഇ മേഖലയിൽ ആറ് ഇൻഡസ്ട്രിയൽ പാർക്കുകൾ. ലതാ മങ്കേഷ്‌കർ പെർഫോമിങ് ആർട് ഗാലറി സ്ഥാപിക്കും.

2017ൽ ബിജെപി ജനങ്ങൾക്ക് മുന്നിൽ വച്ച 117 വാഗ്ദാനങ്ങളിൽ 92 ശതമാനവും പാലിച്ചുവെന്ന് ചടങ്ങിൽ അമിത് ഷാ വ്യക്തമാക്കി. ‘2030 ആകുമ്പോഴേക്കും ഉത്തർപ്രദേശിനെ രാജ്യത്തെ തന്നെ ഒന്നാം നമ്പർ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ഡബിൾ എൻജിൻ സർക്കാർ നടത്തിയത്. ഇത് വെറും പ്രകടന പത്രികയല്ല. ഇവിടുത്തെ ജനങ്ങൾക്ക് മുന്നിൽ ബിജെപിയുടെ യുപി സഖ്യം നടത്തുന്ന പ്രതിജ്ഞയാണ്. അഞ്ച് വർഷം മുൻപ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന 92 ശതമാനം കാര്യങ്ങളും ഈ സർക്കാർ പൂർത്തിയാക്കിയെന്നും’ അദ്ദേഹം പറഞ്ഞു.

Tags: love jihadup election 2022up 2022
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies