തിരുവനന്തപുരം: മീഡിയ വൺ ചാനലിനെ വിലക്കിയതിനെതിര രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധാഗ്നി പ്രഹസനം. പ്രതിഷേധാഗ്നി കൊളുത്താനുളള തിരുവനന്തപപുരം പ്രസ് ക്ലബിന്റെ ആഹ്വാനം മാദ്ധ്യമപ്രവർത്തകർ തളളിക്കളയുകയായിരുന്നു. വെറും എട്ട് മാദ്ധ്യമപ്രവർത്തകർ മാത്രമാണ് പങ്കെടുത്തത്.
എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ,
സിപിഐ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എന്നീ നേതാക്കൾ എത്തിയെങ്കിലും ഭൂരിപക്ഷം മാദ്ധ്യമപ്രവർത്തകരും ബഹിഷ്കരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി രാജേഷ് നാരായണൻ,
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ.വി. മുസാഫിർ, സജി വഴയില, കെ
യുഡബ്ലിയുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി,
മീഡിയ വൺ ബ്യൂറോ ചീഫ് സാജു എന്നിവരെ കൂടാതെ രണ്ട് പ്രസ് ക്ളബ്ബ് അംഗങ്ങൾ കൂടിമാത്രമാണ് പങ്കെടുത്തത്.
വെളളയമ്പലം ജങ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം രാജ്ഭവന് മുന്നിൽ പോലീസ് തടഞ്ഞു.
Comments