'അന്നത്തെ കേന്ദ്രആഭ്യന്തര വകുപ്പ് ചെയ്ത തെറ്റ് ഇന്ന് തിരുത്തി: ആദ്യം രാഷ്ട്രം, രാഷ്ട്രീയം പിന്നീട്': മീഡിയവൺ വിഷയത്തിൽ അബ്ദുള്ളക്കുട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അന്നത്തെ കേന്ദ്രആഭ്യന്തര വകുപ്പ് ചെയ്ത തെറ്റ് ഇന്ന് തിരുത്തി: ആദ്യം രാഷ്‌ട്രം, രാഷ്‌ട്രീയം പിന്നീട്’: മീഡിയവൺ വിഷയത്തിൽ അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 02:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സുരക്ഷാ വിഷയത്തെ തുടർന്ന് മീഡിയവണ്ണിന്റെ സംപ്രേഷണം തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. വിദ്വേഷം പ്രചരിപ്പിക്കുന്നതിനെ തുടർന്ന് പൂട്ടിയ പീസ് ടിവിയേയും മീഡിയ വണ്ണിനേയും താരതമ്യം ചെയ്താണ് അബ്ദുള്ളക്കുട്ടി എത്തിയിരിക്കുന്നത്. മീഡിയവൺ ചാനൽ ബാൻ ചെയ്ത വാർത്ത കാണുമ്പോൾ ഇസ്ലാമിക് പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പീസ് ടിവി നിരോധിച്ച സംഭവമാണ് ഓർമ്മ വരുന്നതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.

‘രാജ്യം വിട്ട മതതീവ്രവാദി സാക്കീർ നായിക് പറയുന്നത് ഇസ്ലാം മതം മാത്രമാണ് ശരിയെന്നായിരുന്നു. ഇന്ത്യവിട്ട സാക്കിർ നായിക്കിന് അഭയം നൽകിയത് സൗദി അറേബ്യയാണ്. ദിവസങ്ങൾക്കുള്ളിൽ സൗദിയും ഇയാളെ തുരത്തിയോടിച്ചു. അവസാനം അഭയം തേടിയത് മലേഷ്യയിലാണ്. അവർ സ്വീകരിച്ചിരുന്നെങ്കിലും തൃപ്തരായിരുന്നില്ല. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത സ്ഥിതിയിലാണ് മലേഷ്യൻ സർക്കാർ. ഇതിനൊക്കെ കാരണം ഇസ്ലാം മതം മാത്രമാണ് ശരിയെന്ന് സാക്കീർ നായിക് വിശ്വസിക്കുന്നതിനാലാണെന്ന് അബ്ദുള്ളക്കുട്ടി കുറിച്ചു.

ബൈബിൾ അബദ്ധമാണ്, ഭഗവത്ഗീത അസംബന്ധമാണ്, ഖുർആൻ മാത്രമാണ് ശരി, ഇതൊക്കെയാണ് സാക്കിർ നായിക്കിന്റെ തത്വശാസ്ത്രം. ഇവയൊക്കെ ചാനലിലൂടെ അവർ പ്രചരിപ്പിക്കുകയായിരുന്നു. ഇന്ത്യൻ വക്താക്കളും പ്രയോക്താക്കളുമാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ ടിവിയാണ് മീഡിയാവൺ. അവർക്ക് ഈ ഗതി വന്നതിൽ യാതൊരു അത്ഭുതവുമില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുവരെഴുതിയവരാണ് ഇവരിൽ പലരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

എകെ ആന്റണി മീഡിയാവണിന്റെ ഉത്ഘാടനവേദിയിൽ പറഞ്ഞതാണ് ശരി. മറ്റൊരു വികസിത ജനാധിപത്യ രാജ്യത്തിലും നിങ്ങൾക് ഈ ടിവി തുടങ്ങാൻ അനുമതി കിട്ടില്ല. സത്യത്തിൽ അന്നത്തെ കേന്ദ്ര അഭ്യന്തര വകുപ്പ് ചെയ്ത ഒരു തെറ്റ് ഇന്ന് തിരുത്തി എന്ന് പറയുന്നതായിരിക്കും ശരി. ഒരു മാദ്ധ്യമ സ്ഥാപനം പൊടുന്നനെ അടച്ച് പൂട്ടുമ്പോൾ ജോലി നഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. അവരുടെ പ്രയാസം മനസ്സിലാക്കാതെയല്ല ഈ കുറിപ്പ് എഴുതുന്നതെന്നും രാഷ്‌ട്രമാണ് ആദ്യം, പിന്നെയാണ് രാഷ്‌ട്രീയമെന്നും അബ്ദുള്ളക്കുട്ടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

Tags: ap abdullakuttybanMediaOnechannel
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies