കാൽ ഉയർത്തുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണു; വീണ്ടും തങ്ങി നിന്നു, ബാബുവിന്റേത് അത്ഭുത രക്ഷപെടൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാൽ ഉയർത്തുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണു; വീണ്ടും തങ്ങി നിന്നു, ബാബുവിന്റേത് അത്ഭുത രക്ഷപെടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 09:35 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: മലമ്പുഴയിൽ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. സൈന്യത്തെ നേരത്തെ വിളിക്കേണ്ടതായിരുന്നു എന്നാണ് ഒരു വിഭാഗം ആളുകളുടെ വാദം. എന്നാൽ ഇപ്പോഴിതാ രാത്രിയിലെ ഒരു വീഴ്‌ച്ചയെ കൂടി തരണം ചെയ്താണ് ബാബു തിരികെ ജീവിതത്തിലേക്കെത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. പാറയിടുക്കിൽ കുടുങ്ങി 34 മണിക്കൂർ പിന്നിട്ടപ്പോൾ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

മസിൽ കയറിയതിനെ തുടർന്ന് കാൽ ഉയർത്തിവെയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കാൽ വഴുതി വീണത്. കാൽ മറ്റൊരു പാറയിടുക്കിൽ ഉടുക്കി നിന്നതാണ് രക്ഷയായത്. ആദ്യസ്ഥലത്ത് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിൽ രണ്ടാമത് എത്തിയ സ്ഥലത്ത് കഷ്ടിച്ച് നിൽക്കാനുള്ള സ്ഥലം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒൻപത് മണിക്കൂറോളം ഇടുങ്ങിയ മലയിടുക്കിൽ ബാബു നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ സൈനികരാണ് ഇത് സ്ഥിരീകരിച്ചത്. അതേസമയം ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിലാണ് നിലവിൽ ബാബു. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടില്ലെന്നാണ് പരിശോധനകളിൽ നിന്നും വ്യക്തമാകുന്നത്. വീഴ്‌ച്ചയിലുണ്ടായ പരിക്കുകൾ സാരമുള്ളതല്ല. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നിലവിൽ നൽകുന്നത്. ഉച്ചയോടെ ആരോഗ്യനില പൂർണ്ണമായും തൃപ്തികരമാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ. അപകടം ഉണ്ടായത് കല്ലിൽ കാല് തട്ടിയെന്ന് ബാബു പറഞ്ഞിരുന്നു.

ബാബുവിനും കൂട്ടുകാർക്കുമെതിരെ കേസെടുക്കുമെന്നും ഇക്കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അനുമതിയില്ലാതെ കൂർമ്പാച്ചി മല അതിക്രമിച്ച് കയറിയതിനാണ് കേസ്. ഫോറസ്റ്റ് ആക്ട് സെഷൻ 27 പ്രകാരമാണ് കേസെടുക്കുക. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുൻപായി വാളയാർ സെഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരെ കേസെടുക്കുന്നതിൽ മൊഴിയെടുത്ത ശേഷം തീരുമാനം എടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

Tags: BABUMALAMBUZHA
ShareTweetSendShare

More News from this section

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

Latest News

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies