ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിലെ ആദ്യഗാനം നാളെ റിലീസ് ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് ഒന്നാംകണ്ടം എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിടുമെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ഫെബ്രുവരി 18നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മരക്കാറിന് ശേഷം തീയേറ്ററിൽ എത്തുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. വില്ലൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും ഉണ്ണികൃഷ്ണനും ഒന്നിയ്ക്കുന്ന ചിത്രമാണിത്. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ആറാട്ടിൽ മോഹൻലാൽ എത്തുന്നത്.
പ്രത്യേക ചുമതല നിർവ്വഹിക്കുന്നതിനായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ഗോപൻ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. 18 കോടി ബഡ്ജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.















