വിദ്യാഭ്യാസ യോഗ്യത കൂടുതൽ യോഗിക്കോ പിണറായിക്കോ? പിണറായി വിജയന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമുണ്ടോ? സോഷ്യൽ മീഡിയയിൽ തർക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാഭ്യാസ യോഗ്യത കൂടുതൽ യോഗിക്കോ പിണറായിക്കോ? പിണറായി വിജയന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമുണ്ടോ? സോഷ്യൽ മീഡിയയിൽ തർക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 08:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയും തർക്കങ്ങളും സജീവം. കേരളത്തിലേയും ഉത്തർപ്രദേശിലേയും വികസന മാതൃകയെ ചൊല്ലിയുള്ള വാക്‌പോരിനിടെയാണ് വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉടലെടുക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ അവിനാഷ് ദാസ് പങ്കുവെച്ച ട്വീറ്റാണ് വിവാദങ്ങൾക്ക് കാരണം.

‘അറിവില്ലാത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്‌ക്ക് കേരളത്തിലെ വിദ്യാസമ്പന്നനായ മുഖ്യമന്ത്രി’യുടെ മറുപടിയെന്ന് കുറിച്ചാണ് അവിനാഷ് മുഖ്യമന്ത്രിയുടെ ട്വീറ്റ് ഷെയർ ചെയ്തത്. ഇതോടെ സോഷ്യൽ മീഡിയയിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തർക്കവും സജീവമായി. വോട്ടർമാർക്ക് വീഴ്‌ച്ച സംഭവിച്ചാൽ ഉത്തർപ്രദേശ് കേരളമാകുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്ക് മറുപടി നൽകിയ പിണറായിയുടെ ട്വീറ്റാണ് അവിനാഷ് പങ്കുവെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം വിദ്യാഭ്യാസ യോഗ്യത സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം എന്നതാണ്. 1962ൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. 1964ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡിഗ്രി ചെയ്തു എന്നാണ് വെബ്‌സൈറ്റിൽ പറയുന്നത്. എന്നാൽ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത 12-ാം ക്ലാസ് മാത്രമാണ്.

2021 മാർച്ച് അഞ്ചിനാണ് ഈ സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുള്ളത്. 1963ൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും പ്രീഡിഗ്രി എന്നാണ് സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി എഴുതിയിരിക്കുന്നത്. 2016ൽ നൽകിയ സത്യവാങ്മൂലത്തിലും ഇതേ വിദ്യാഭ്യാസ യോഗ്യതയാണ് കാണിച്ചിരിക്കുന്നത്. പിണറി വിജയന്റെ പാർട്ടി അനുയായികൾ പ്രചരിപ്പിക്കുന്നത് സാമ്പത്തിക ശാസ്ത്ര ബിരുദമെന്നാണ്.

യോഗി ആദിത്യനാഥ് നിരക്ഷരനാണെന്നാണ് അവിനാഷ് പറഞ്ഞത്. എന്നാൽ അദ്ദേഹം ബിരുദം നേടിയിട്ടുണ്ടെന്നും കേരളത്തിലെ മുഖ്യമന്ത്രിയെക്കാൾ സാക്ഷരനാണെന്നുമാണ് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആളുകൾ പറയുന്നത്. ഉത്തരാഖണ്ഡിലെ ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

Tags: Pinarayi Vijayanyogi adhityanath
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies