ബോംബേറിൽ ജിഷ്ണുവിന്റെ തല ചിതറി: ആക്രമണം നടത്തിയത് 18 അംഗ സംഘം: അന്വേഷണം ആരംഭിച്ച് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബോംബേറിൽ ജിഷ്ണുവിന്റെ തല ചിതറി: ആക്രമണം നടത്തിയത് 18 അംഗ സംഘം: അന്വേഷണം ആരംഭിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 05:26 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കല്യാണ വീട്ടിൽ ട്രാവലറിൽ എത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ. കല്യാണവീട്ടിൽ പാട്ടുവെയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. കണ്ണൂർ ഏച്ചൂർ സ്വദേശിയായ 26കാരൻ ജിഷ്ണുവാണ് മരിച്ചത്. 18 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പന്നിൽ. ഈ സംഘത്തിലുള്ളതാണ് ജിഷ്ണുവെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തുനിന്നുള്ള ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിന് ശേഷം ഓടിപ്പോകുന്ന പ്രതികളുടെ വീഡിയോയാണ് പുറത്തുവരുന്നത്. നീല ഷർട്ടും മുണ്ടുമുടുത്ത സംഘമാണ് ആക്രണം നടത്തിയത്. ആക്രമികളെ പോലീസ് തിരിച്ചറിഞ്ഞു. സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിഷ്ണു തൽക്ഷണം മരിക്കുകയായിരുന്നു. ബോംബേറിൽ ജിഷ്ണുവിന്റെ തല ചിതറിപ്പോയി. കല്യാണത്തിലെ വീഡിയോഗ്രാഫർ പകർത്തിയ ചിത്രങ്ങളെല്ലാം പോലീസ് ശേഖരിച്ചു.

തോട്ടട പ്രദേശവാസികളായ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഏകദേശം അൻപതോളം വരുന്ന സംഘത്തിന് നേരെയാണ് ബോബേറുണ്ടായത്. ഇവർ ചിതറിയോടുകയായിരുന്നു. വധുവിനേയും കൂട്ടി വിവാഹം കഴിഞ്ഞ വരനും സംഘവും ഘോഷയാത്രയായി എത്തിയപ്പോഴാണ് ബോംബേറുണ്ടായത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായെത്തിയതായിരുന്നു ജിഷ്ണു. പൊട്ടാത്ത ഒരു ബോംബ് കൂടി പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

റോഡിൽ തലയില്ലാത്ത മൃതദേഹം കിടക്കുന്നത് കണ്ടെന്നും അങ്ങോട്ടേക്ക് നോക്കിയില്ലെന്നും ദൃക്‌സാക്ഷിയായ രവീന്ദ്രൻ പറഞ്ഞു. ‘ഇന്നലത്തെ തർക്കം നാട്ടുകാർ പരിഹരിച്ച് വിട്ടതാണ്. ഇന്ന് രാവിലെ ഇവർ ഒരു ഗ്യാങ്ങായി ഒരേ ഡ്രസ്സിൽ കല്യാണ വീട്ടിൽ വന്നിരുന്നു. ഇത് ഞങ്ങലെല്ലാവരും കണ്ടതാണ്. വിവാഹത്തിന് പോയി തിരിച്ചുവരുമ്പോഴും ഇവരെ കണ്ടതാണ്. ഓടടാ ഓടടാ എന്നുപറഞ്ഞ് ഒച്ചവെച്ചുകൊണ്ടാണ് അവർ ഓടിയത്. റോഡിൽ ഒരു വണ്ടിയുണ്ടായിരുന്നു. എടുക്കടാ വണ്ടിയെന്ന് പറഞ്ഞ് എല്ലാവരും വണ്ടിയിൽ കയറി. ഒരു വെളുത്തനിറത്തിലെ ട്രാവലർ അയിരുന്നു. പെട്ടന്ന് തന്നെ അവർ വണ്ടി എങ്ങനെയൊക്കെയോ തിരിച്ച് വേഗം രക്ഷപെട്ടു’ രവീന്ദ്രൻ പറഞ്ഞു.

Tags: DeathKannurBOMB BLASTJishnu
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies