നിരത്ത് കീഴടക്കാൻ ഇതായെത്തി കാരൻസ്; വില 8.99 ലക്ഷം മുതൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിരത്ത് കീഴടക്കാൻ ഇതായെത്തി കാരൻസ്; വില 8.99 ലക്ഷം മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 03:43 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വാഹനപ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കിയ കാരൻസ് വിപണിയിലെത്തി. 8.99 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. കിയ മോട്ടോഴ്‌സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ വാഹനമാണ് കാരൻസ്. 6,7 സീറ്റ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്.

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വെരിയന്റുകളിലാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്. വാഹനത്തിന്റെ വെരിയന്റുകൾ തിരിച്ചുള്ള വില ചുവടെ…

മാരുതി എർട്ടിഗ, എക്‌സ്എൽ6, ഹ്യുണ്ടായി അൽക്കാസർ എന്നിവയേക്കാൾ വലുപ്പമുണ്ട് കിയ കാരൻസിന്. എംപിവി സെഗ്മെന്റിൽ കാരൻസ് പുത്തൻ ചരിത്രം കുറിക്കുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. 1164 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്‌പെയ്‌സ്. കൊറോണ മഹാമാരിയും മറ്റു വായൂജന്യരോഗങ്ങൾ പകരുന്ന സാഹചര്യവും കണക്കിലെടുത്ത് വൈറസ്, ബാക്ടീരിയ പ്രോടെക്ഷനും, സ്മാർട്ട് എയർ പ്യൂരിഫയർ സിസ്റ്റവും വാഹനത്തിന് നൽകിയിട്ടുണ്ട്.

സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎല്ലുകളും, ഡിജിറ്റൽ റേഡിയേറ്റർ ഗ്രില്ലും ഉള്ള ക്രൗൺ ജ്വൽ എൽഇഡി ഹെഡ്ലാമ്പുകളും വാഹനത്തിനെ കൂടുതൽ സ്‌റ്റൈലിഷ് ആക്കുന്നു. സൺറൂഫ്, രണ്ടാമത്തെയും മൂന്നാമത്തെയും വരി യാത്രക്കാർക്കായി പ്രത്യേക എസി വെന്റുകൾ, ഇലക്ട്രിക് ഡബിൾ ഫോൾഡിംഗ് രണ്ടാം നിര സീറ്റുകൾ, ഓട്ടോമാറ്റിക് എസി, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, കണക്റ്റഡ് കാർ ടെക്‌നോളജി, 12.5 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയ്ഡ് ഓട്ടോ& ആപ്പിൾ കാർപ്ലേ, മൾട്ടിപ്പിൾ ഡ്രൈവിംഗ് മോഡുകൾ, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും കാരൻസിന്റെ സവിശേഷതകളാണ്.

ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഹിൽ-സ്റ്റാർട്ട് കൺട്രോൾ, ഡൗൺഹിൽ-ബ്രേക്ക് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് കാരൻസിന്റെ സുരക്ഷാ ഫീച്ചറുകൾ. കൂടാതെ, 66 ഫീച്ചറുകൾ ഉൾപ്പെടുന്ന കിയ കാർ കണക്റ്റും വാഹനത്തിന്റെ സവിശേഷതകളിൽ ഒന്നാണ്.

ഒരു ഡീസൽ, രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് കിയ വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ 113 ബിഎച്പി കരുത്തും, 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിക്കും. രണ്ടാമത്തെ 1.4 ലിറ്റർ പെട്രോൾ എഞ്ചിൻ 138 ബിഎച്പി കരുത്തും, 242 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഏഴ് സ്പീഡ് ഡിസിടി ട്രാൻസ്മിഷനും വാഹനത്തിന് ലഭിക്കും.

ഡീസൽ എഞ്ചിന്റെ കാര്യമെടുത്താൽ, 1.5 ലിറ്റർ എഞ്ചിന് 113 ബിഎച്പി കരുത്തും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. കൂടാതെ കിയ ഇതിന് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകൾ സെൽറ്റോസിൽ നൽകിയിരിക്കുന്നതിന് സമാനമാണ്.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies