ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായവർക്ക് 18 ദശലക്ഷം ദിർഹം തിരിച്ചു നൽകി അബുദാബി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായവർക്ക് 18 ദശലക്ഷം ദിർഹം തിരിച്ചു നൽകി അബുദാബി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 09:02 pm IST
FacebookTwitterWhatsAppTelegram

അബുദാബി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായവർക്ക് പണം തിരിച്ചു നൽകി അബുദാബി പോലീസ്. 18 ദശലക്ഷം ദിർഹമാണ് അബുദാബി പോലീസ് തട്ടിപ്പിനിരയായവർക്ക് തിരിച്ചു നൽകിയത്. മൊബൈൽ തട്ടിപ്പുകൾക്കും മറ്റ് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കും ഇരയാവുകയും കോൾ സെന്റർ വഴി സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ട് ചെയ്തവർക്കുമാണ് പണം തിരിച്ചു നൽകിയത്.

പണം തിരിച്ചു നൽകിയതിന് ശേഷം സംശയാസ്പദമായ ഫോൺ കോളുകളോടും മെസ്സേജുകളോടും ഇമെയിലുകളോടും പ്രതികരിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു.ബാങ്ക് വിവരങ്ങളും ഓൺലൈൻ ബാങ്കിംഗ് പാസ്വേഡുകളും എമിറേറ്റ്സ് ഐഡി വിശദാംശങ്ങളും അടങ്ങുന്ന രഹസ്യ വിവരങ്ങൾ പങ്കുവെക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സർക്കാർ സ്ഥാപനങ്ങളുടേയും മറ്റ് വൻകിട കമ്പനികളുടേയും വ്യാജ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ രൂപീകരിച്ച് തട്ടിപ്പു നടത്തുന്നവർ നിരീക്ഷണത്തിലാണെന്ന് പോലീസ് വ്യക്തമാക്കി. വലിയ ലാഭം വാഗ്ദാനം ചെയ്ത് ക്രിപ്റ്റോകറൻസി വ്യാപാരത്തിൽ ആളുകളെ ആകർഷിച്ച് തട്ടിപ്പ് നടത്തുന്നവർ നിരവധിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും അന്വേഷിക്കാനുമായി കഴിഞ്ഞ വർഷം അബുദാബിയിൽ പുതിയ കേന്ദ്രം പ്രവർത്തനമാരംഭിച്ചിരുന്നു. ഈ കേന്ദ്രത്തിലൂടെ പോലീസ് ഉദ്യോഗസ്ഥർക്ക് ബാങ്കുകളുമായി നേരിട്ട് ആശയവിനിമയം നടത്താനും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച് റിപ്പോർട്ടുകൾ ശേഖരിക്കാനും സാധിക്കും. ഓൺലൈൻ കുറ്റകുറ്റകൃത്യങ്ങളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പുതിയ കേന്ദ്രത്തിൽ അറിയിക്കണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.

Tags: PoliceABU DHABI POLICE
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies