കോട്ടയം: നടന് കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തായിരുന്നു അന്ത്യം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രത്യേക സംഭാഷണശൈലി കൊണ്ടും പ്രത്യേക അഭിനയശൈലി കൊണ്ടും മലയാള സിനിമയില്‍ ഏറെ പെട്ടന്ന് ശ്രദ്ധേയനായ വ്യക്തിയാണ് കോട്ടയം പ്രദീപ്. 2001ല്‍ റിലീസ് ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ഐ.വി.ശശി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചലച്ചിത്ര ജീവിതം ആരംഭിച്ചു. വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലെ റോള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കുഞ്ഞിരാമായണം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങീ എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് പ്രദീപിന്റെ അവസാന ചിത്രം.
കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതും. കാരാപ്പുഴ സര്‍ക്കാര്‍ സ്കൂള്‍, കോട്ടയം ബസേലിയസ് കോളേജ്, കോപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിസീരിയലിലാണ് പ്രദീപ് ആദ്യമായി അഭിനയിക്കുന്നത്. നിര്‍മ്മാതാവ് പ്രേം പ്രകാശ് ആയിരുന്നു ഈ അവസരം നല്‍കിയത്. 1989 മുതല്‍ എല്‍ഐസി ജീവനക്കാരനായിരുന്നു. ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.
Comments