ഗവർണർക്ക് ചാൻസിലർ പദവി നൽകേണ്ടതില്ല: ഭരണഘടനാപരമായ അധികാരങ്ങൾ തുടരാമെന്ന് സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർക്ക് ചാൻസിലർ പദവി നൽകേണ്ടതില്ല: ഭരണഘടനാപരമായ അധികാരങ്ങൾ തുടരാമെന്ന് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 06:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗവർണർക്ക് ചാൻസിലർ പദവി വേണ്ടെന്ന് സംസ്ഥാന സർക്കാർ. പൂഞ്ചി കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളിലുള്ള മറുപടിയായാണ് സർക്കാർ ഈ നിലപാട് അറിയിക്കുന്നത്. ഗവർണർക്ക് ഭരണഘടനാപരമായ അധികാരങ്ങൾ തുടരാമെന്നും ചാൻസിലർ പദവി ഭരണഘടനയ്‌ക്ക് പുറത്തുള്ള അധികാരമാണെന്നും മന്ത്രിസഭ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാനായി ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചിയുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മിറ്റിയാണ് പൂഞ്ചികമ്മിറ്റി.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള നിർണ്ണായക രേഖങ്ങളടങ്ങിയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. ഗവർണറുടെ അധികാരം സംബന്ധിച്ചുള്ള കാര്യങ്ങളും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടിലുള്ള മറുപടി സംസ്ഥാന സർക്കാരിനോട് കേന്ദ്രസർക്കാർ ആരാഞ്ഞിരുന്നു. ഈ മറുപടിയിലാണ് ഗവർണർക്ക് ചാൻസിലർ പദവി വേണ്ടന്നുള്ള തീരുമാനം സംസ്ഥാന സർക്കാർ അറിയിച്ചത്.

ഗവർണർ -സർക്കാർ പോര് തുടരുന്ന സാഹചര്യത്തിലാണ് ഭരണഘടനയ്‌ക്ക് പുറത്തുള്ള അധികാരം ഗവർണർക്ക് നൽകേണ്ടതില്ലെന്ന തീരുമാനം സർക്കാരെടുത്തത്. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ചാൻസിലർ പദവി തനിക്ക് വേണ്ടെന്ന നിലപാടാണ് ഗവർണർ എടുത്തത്. വൈസ് ചാൻസിർ നിയമനങ്ങളിൽ ഉൾപ്പെടെ രാഷ്‌ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ തയ്യാറാണെന്നാണ് ഗവർണർ അറിയിച്ചത്.

ഗവർണറുടെ അധികാരത്തിന് പുറമെ സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കേണ്ടതില്ലെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. രാജ്യസഭാംഗങ്ങളുടെ എണ്ണം ഇപ്പോൾ ഒൻപതാണ്. അത് കൂട്ടിയാൽ സാമ്പത്തിക ചെലവ് കൂടുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

Tags: Governorariff muhammed khan
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies