ചോറ്റാനിക്കരയിൽ മകം തൊഴുത് ആയിരങ്ങൾ; സർവ്വാഭരണ വിഭൂഷിതയായ ദേവിയെ കണ്ട് മനം നിറഞ്ഞ് ഭക്തർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോറ്റാനിക്കരയിൽ മകം തൊഴുത് ആയിരങ്ങൾ; സർവ്വാഭരണ വിഭൂഷിതയായ ദേവിയെ കണ്ട് മനം നിറഞ്ഞ് ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 07:46 pm IST
Facebook
Twitter
WhatsAppTelegram

ചോറ്റാനിക്കര: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴുത് ആയിരങ്ങൾ. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള മകം ദർശനത്തിനായി ഉച്ചയ്‌ക്ക് രണ്ടിനാണ് നട തുറന്നത്. അമ്മേ നാരായണ -ദേവീ നാരായണ മന്ത്രങ്ങൾ ഉരുവിട്ട് ദേവിയെ കാണാനായി പുലർച്ചെ മുതൽ ഭക്തർ കാത്ത് നിൽപുണ്ടായിരുന്നു.

സർവ്വാഭരണ വിഭൂഷിതയായി ദേവി അഭയ വരദ മുദ്രകളോടെ വില്വമംഗലം സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകിയതിന്റെ സ്മരണയായിട്ടാണ് ചോറ്റാനിക്കര മകം തൊഴൽ. പുലർച്ചെ മുതൽ തന്നെ ഭക്തർ ദർശനത്തിനായി ക്യൂവിൽ ഇടം പിടിച്ചിരുന്നു. വിവിധ ചടങ്ങുകൾക്ക് ശേഷം അലങ്കാരങ്ങൾക്കായി ഒരു മണിയോടെ നടയടച്ചു. തുടർന്ന് രണ്ടു മണിക്ക് സർവാഭരണ വിഭൂഷിതയായ ദേവീദർശനത്തിനായി നട തുറന്നു.

വിശേഷപ്പെട്ട തങ്ക ഗോളകയും, ആഭരണങ്ങളും, പട്ടുടയാടകളും, താമരമാലയും ചാർത്തിയ ദേവിയെ കണ്ടതിന്റെ അത്മസംതൃപ്തിയിലാണ് വിശ്വാസികൾ മടങ്ങിയത്. നെടുമംഗല്യത്തിനും, സൗഭാഗ്യത്തിനും, സന്താനലബ്ദിക്കുമുളള വഴിപാടുകൾക്ക് പേരുകേട്ടതാണ് ചോറ്റാനിക്കര ക്ഷേത്രം. കൊറോണ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചോറ്റാനിക്കര മകം തൊഴൽ നടന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങൾ കൊച്ചി ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിരുന്നു.

പൂരപ്പറമ്പിലും, പടിഞ്ഞാറേ നടയിലുമായി ബാരിക്കേഡുകൾ സ്ഥാപിച്ച് ഭക്തരെ നിയന്ത്രിച്ചു. സേവാഭാരതി ഉൾപ്പെടെയുളള വിവിധ സേവാ സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും കുടിവെളള വിതരണവും ആംബുലൻസ് സർവ്വീസും മറ്റ് സേവനങ്ങളും ഒരുക്കിയിരുന്നു. രാത്രി 10 മണി വരെയാണ് മകം തൊഴൽ നടക്കുക.

Tags: Chottanikkara Temple
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies