ഡസ്റ്ററിന് പകരക്കാരനാകുമോ അർക്കാന?; ഇന്ത്യൻ വിപണിയിൽ റെനോയുടെ പുതിയ വാഹനം എത്തുമെന്ന് സൂചന
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡസ്റ്ററിന് പകരക്കാരനാകുമോ അർക്കാന?; ഇന്ത്യൻ വിപണിയിൽ റെനോയുടെ പുതിയ വാഹനം എത്തുമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 07:51 pm IST
FacebookTwitterWhatsAppTelegram

ട്രിബറിന്റെ വിൽപന ഒരു ലക്ഷം യൂണിറ്റ് കടന്ന് പുതിയ നാഴികക്കല്ല് പാകി റെനോ ഇന്ത്യൻ വാഹന വിപണിയിൽ മുന്നേറുകയാണ്. കഴിഞ്ഞയിടെ നടന്ന ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ റെനോ കിഗർ 4-സ്റ്റാർ റേറ്റിംഗ് നേടിയതും വാഹന നിർമ്മാതാക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരുന്നു. ഇപ്പോഴിതാ റെനോ ഇന്ത്യൻ നിരത്തിലേയ്‌ക്ക് പുതിയ വാഹനം അവതരിപ്പിക്കാൻ പോകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

റെനോയുടെ ജനപ്രിയ മോഡലായിരുന്ന ഡസ്റ്ററിന് പകരക്കാനകാവാൻ പുതിയ വാഹനം എത്തുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. അർക്കാന എന്ന മോഡലാണ് പുതുതായി റെനോ ഇന്ത്യൻ നിരത്തുകളിലേയ്‌ക്ക് എത്തിക്കുന്നത്. ചെന്നൈയിലെ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്ന അർക്കാനയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഉടനെ തന്നെ വാഹനം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.

2021 നവംബറിൽ അർക്കാനയുടെ ടീസർ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ നിരത്തിലേയ്‌ക്കുള്ള വാഹനത്തിന്റെ അരങ്ങേറ്റത്തെ കുറിച്ച് റെനോ സൂചന നൽകിയിരുന്നു. ഇന്ത്യൻ നിരത്തുകൾക്ക് വാഹനം അനുയോജ്യമാണോ എന്ന് സംബന്ധിച്ചുള്ള പരീക്ഷങ്ങളാണ് നിലവിൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്. അർക്കാനയ്‌ക്ക് പുറമെ, കോലിയോസിന്റെ പരീക്ഷണയോട്ടവും റെനോ ഇന്ത്യയിൽ നടത്തിയിരുന്നു. 2022ൽ പുതുപുത്തൻ വാഹനങ്ങളുടെ ഒരു നിര തന്നെ റെനോ പുറത്തിറക്കിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

എസ്യുവി-പ്രചോദിത രൂപകൽപ്പനയുള്ള, അഞ്ച് സീറ്റുകളുള്ള ക്രോസ്ഓവറാണ് റെനോ അർക്കാന. 2019ൽ റഷ്യയിലാണ് റെനോ അർക്കാന ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ, ടാറ്റ ഹാരിയർ ഉൾപ്പെടെയുള്ള മിഡ്-സൈസ് എസ് യുവി വിഭാഗത്തിലാണ് അർക്കാന മത്സരിക്കുന്നത്.

അർക്കാനയ്‌ക്ക് 4,545 മില്ലിമീറ്റർ നീളവും 1,820 മില്ലിമീറ്റർ വീതിയും 1,565 മില്ലിമീറ്റർ ഉയരവും 2,721 മില്ലിമീറ്റർ വീൽബേസുമുണ്ട്. കൂടാതെ 208 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിന് ലഭിക്കുന്നു. അർക്കാന എസ്യുവിയുടെ ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയർ ഡസ്റ്റർ എസ് യുവിയോട് സാമ്യമുള്ളതാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഫീച്ചറുകൾക്ക് അനുയോജ്യമായ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 9.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വാഹനം എത്തുന്നത്.

360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ബോസ് ഓഡിയോ സിസ്റ്റം, ആംബിയന്റ് നിറങ്ങൾ എന്നിവയും ഇതിലുണ്ട്. ആഗോള വിപണിയിൽ 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനോടുകൂടിയാണ് അർക്കാന എസ് യുവി എത്തുന്നതെന്നാണ് സൂചന. ഈ യൂണിറ്റിന് 150 പിഎസ് പവർ ഉത്പാദിപ്പിക്കാൻ കഴിയും. ഇന്ത്യയിൽ ഇതിന് 15 ലക്ഷം രൂപയോളം വിലവരുമെന്നാണ് റിപ്പോർട്ട്.

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies