കോഴിക്കോട് : മീഡിയ വണ്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് കേസെടുത്തിരിക്കുന്നത് .
ന്യൂസ് കഫെ ലൈവ് യുട്യൂബ് ചാനല്‍ അവതാരകനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത് . ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപം ഐ പി സി 354 എ, സ്ത്രീത്വത്തെ അപമാനിക്കല്‍ ഐ പി സി 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കുമെൻ മീഡിയ വൺ മാനേജ്മെന്റ് പറഞ്ഞു. മീഡിയ വണ്ണിനെതിരെ തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യും .സ്മൃതി പരുത്തിക്കാട് വ്യക്തിപരമായും മീഡിയവണ്‍ ചാനല്‍ പ്രത്യേകമായും കേസ് ഫയല്‍ ചെയ്യും.
Comments