രാജ്യത്തെ വികസനത്തിലേയ്ക്ക് നയിക്കുന്ന എഞ്ചിനായി വടക്കുകിഴക്കൻ ഇന്ത്യ മാറുകയാണ്; പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ വികസനത്തിലേയ്‌ക്ക് നയിക്കുന്ന എഞ്ചിനായി വടക്കുകിഴക്കൻ ഇന്ത്യ മാറുകയാണ്; പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 12:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ വികസന കുതിപ്പിലേയ്‌ക്ക് നയിക്കുന്ന പ്രധാന ഘടകമായി വടക്കുകിഴക്കൻ ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുണാചൽപ്രദേശിന്റെ 36-ാം സംസ്ഥാന രൂപീകരണ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ഏഷ്യയിലേയ്‌ക്കുള്ള പ്രധാന കവാടമായി അരുണാചൽ മാറുമെന്നും സർക്കാർ അതിനുള്ള പദ്ധതികൾ ആവഷ്‌കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘അരുണാചൽപ്രദേശിന്റെ 36-ാം സംസ്ഥാന രൂപീകരണ ദിനത്തിൽ ഏവർക്കും എന്റെ ആശംസകൾ. 50 വർഷം വടക്കുകിഴക്കൻ അതിർത്തിയുടെ അതിർത്തി ഏജൻസിയായിരുന്ന(എൻഇഎഫ്എ) പ്രദേശത്തിന് പുത്തൻ നാമധേയം ലഭിച്ചു, അരുണാചൽപ്രദേശ്. ഉദയസൂര്യന്റെ പ്രദേശമെന്ന അരുണാചലിനെ വികസനത്തിലേയ്‌ക്ക് നയിക്കുന്നത് അവിടുത്തെ ദേശസ്‌നേഹികളായ സഹോദരന്മാരുടെയും സഹോദരിമാരുടെയും അകമഴിഞ്ഞ പ്രവർത്തനമാണ്’ പ്രധാനമന്ത്രി പറഞ്ഞു.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ വികസനത്തിലേയ്‌ക്ക് നയിക്കുന്ന എഞ്ചിനായി കിഴക്കേ ഇന്ത്യ, പ്രത്യേകിച്ച് വടക്കുകിഴക്കൻ ഇന്ത്യ മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അരുണാചൽപ്രദേശിന്റെ വികസനത്തിനായി കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരാളം പദ്ധതികൾ നടപ്പിലാക്കി. മാത്രമല്ല, സംസ്ഥാനത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാനും പാരമ്പര്യം നിലനിർത്തുവാനും അരുണാചലിലെ ജനങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. പുതിയ വികസനങ്ങൾ വന്നപ്പോഴും, സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന് യാതൊരുവിധ കൊട്ടവും തട്ടിയിട്ടില്ല. ഇത് മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണം’ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ഒരു വ്യക്തി അവന്റെ നാടിനെയും സംസ്‌കാരത്തെയും ആത്മാർത്ഥമായി സ്‌നേഹിക്കുമ്പോൾ, അവനിൽ രാഷ്‌ട്രബോധവും വളരുന്നു. അരുണാചലിന്റെ പൈതൃകം ഇന്നും നിലനിൽക്കുന്നതിന്റെ ഉദാഹരണവും ഇതുതന്നെയാണ്. വികസനത്തോടൊപ്പം നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കാനും ഓരോ പൗരനും ബാധ്യസ്ഥരാണ്. ഓരോ ഭാരതീയനും അരുണാചലിലെ ജനങ്ങളെ മാതൃകയാക്കണം. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച അരുണാചൽപ്രദേശിലെ എല്ലാ ധീരജവാന്മാരെയും ഈ അവസരത്തിൽ ഓർക്കുന്നു. അരുണാചൽ എന്നും രാജ്യത്തിന് അഭിമാനമാണ് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കിഴക്കൻ ഏഷ്യയുടെ പ്രധാന കവാടമായി അരുണാചലിനെ മാറ്റാനുള്ള പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാർ ആവഷ്‌കരിച്ചിട്ടുണ്ട്. ആധുനിക സംവിധാനങ്ങൾ സംസ്ഥാനത്തെ എല്ലാ മേഖലകളിലേയ്‌ക്കും ഇതിനോടകം എത്തിച്ചിട്ടുണ്ട്. കൂടാതെ, പ്രകൃതി തന്നെ അരുണാചലിന് വലിയൊരു നിധി ശേഖരം ഒരുക്കി നൽകിയിട്ടുണ്ട്. അതാണ് അവിടുത്തെ പൈതൃകം. പ്രകൃതി സൗന്ദര്യംകൊണ്ടും, ആധുനിക സംവിധാനങ്ങൾകൊണ്ടും സമ്പുഷ്ടമായ സംസ്ഥാനമായി അരുണാചൽ മാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. 1987 ഫെബ്രുവരി 20നാണ് അരുണാചൽപ്രദേശ് സംസ്ഥാനമായി രൂപീകരിച്ചത്.

Tags: arunachal pradeshprime minister narendra modiAzadi ka amrit mahotsav
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies