അംബരചുംബികളായ കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന സിംഗപ്പൂരില്‍ 79 കാരന്‍ 30 വര്‍ഷം കഴിഞ്ഞത് കാട്ടിനുള്ളില്‍..!?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അംബരചുംബികളായ കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന സിംഗപ്പൂരില്‍ 79 കാരന്‍ 30 വര്‍ഷം കഴിഞ്ഞത് കാട്ടിനുള്ളില്‍..!?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 06:49 pm IST
FacebookTwitterWhatsAppTelegram

ബിഷാന്‍: ഇതൊരു കഥയല്ല, കഥയെ വെല്ലുന്ന ജീവിതമാണ്. അംബരചുംബികളായ കെട്ടിടങ്ങളും ആഢംബര അപ്പാര്‍ട്ടുമെന്റുകളും തലയയുയര്‍ത്തി നില്‍ക്കുന്ന സിംഗപ്പൂരില്‍ എഴുപത്തിയൊന്‍പതുകാരന്‍ 30 വര്‍ഷം താമസിച്ചത് കാട്ടിലാണെന്ന കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓഗോസെംഗ് എന്ന എഴുപത്തിയൊന്‍പതുകാരനാണ് കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം കാട്ടില്‍ താമസിച്ചത്.

വീടെന്ന് ഓഗോസെംഗ് വിളിക്കുന്ന കാട്ടിലെ കുടിലില്‍ ഊര്‍ജ്ജസ്വലനായാണ് അദ്ദേഹം കഴിയുന്നത്, അദ്ദേഹത്തിന്റെ പകുതി പ്രായമുള്ളവരേക്കാള്‍ മെച്ചപ്പെട്ട രൂപത്തോടെ. ഈ മാസാദ്യമാണ് കാട്ടില്‍ താമസിക്കുന്ന ഓഗോസെംഗിന്റെ കഥ വൈറലാകുന്നത്. അത് വലിയ ഞെട്ടലുളവാക്കി. ആരുമറിയാതെ 30 വര്‍ഷം എങ്ങനെ കഴിഞ്ഞുവെന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്.

ലൈസന്‍സ് ഇല്ലാതെ നഗരത്തില്‍ കച്ചവടം നടത്തുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഒഓഗോസെംഗിന്റെ കഥ പുറംലോകമറിഞ്ഞത്. കൊറോണയില്‍ പൂക്കളുടെ വില്‍പന നഷ്ടപ്പെട്ടതോടെ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടിയത്. ഈ സമയത്ത് അതുവഴി കടന്നുപോയ ഒരു ചാരിറ്റി പ്രവര്‍ത്തക ഈ രംഗം കണ്ടതോടെയാണ് ഓഗോസെംഗിന്റെ കഥ പുറംലോകമറിയുന്നത്. ഒന്നുംവില്‍ക്കാനാവാതെ വെറുംകൈയ്യോടെ വീടണയേണ്ടി വരുന്ന ഓഗോയെ ഓര്‍ത്ത് വിവിയന്‍ പാന്‍ വേദനിച്ചു. ഈ സംഭവം അവള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സംഭവം വൈറലായി. ഇത് സ്ഥലം എംപിയുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ഓഗോയെ ചുറ്റിപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.

സന്‍ഗെയ് ടെന്‍ഗായിലായിരുന്നു അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ 1980ല്‍ പുതിയ കെട്ടിടങ്ങള്‍ ഉയരുന്നതിന്റെ ഭാഗമായി ഓഗോസെംഗിന്റെ കുടുംബം ഉള്‍പ്പെടെ ഒട്ടേറെപേര്‍ ഭവനരഹിതരായി. എന്നാല്‍ പലര്‍ക്കും വീട് ലഭിച്ചെങ്കിലും ഇദ്ദേഹത്തിന് ലഭിച്ചില്ല. അഭിമാനിയായ ഓ മറ്റുള്ളവര്‍ക്ക് ഭാരമാവാനും താല്‍പര്യപ്പെട്ടില്ല.

അന്നു മുതല്‍ ഓ കാട്ടിലേക്ക് താമസം മാറ്റി. തടികളും മുളയും ടാര്‍പോളിനുമുപയോഗിച്ച് കാട്ടില്‍ കുടില്‍ കെട്ടി താമസമാരംഭിച്ചു.സ്വയംപാകം ചെയ്തു കഴിക്കുന്നതിനാല്‍ കുടിലില്‍ പ്രവേശിക്കുന്ന ഭാഗത്തു ചാരം കാണാം. ടെന്റിന്റെ പിന്‍ഭാഗത്താണ് അദ്ദേഹത്തിന്റെ കിടപ്പുമുറി. കുടിലിനടുത്ത് തോട്ടമൊരുക്കി പാചകാവശ്യത്തിനുള്ളതൊക്കെ അദ്ദേഹം വിളയിച്ചെടുത്തു. തുണിയും മറ്റും ഉപയോഗിച്ച് പച്ചക്കറി തോട്ടത്തിനു ചുറ്റും വേലികെട്ടി സംരക്ഷിച്ചു.

എലിശല്യമാണ് കാട്ടിലെ ജീവിതത്തെ അലോസരപ്പെടുത്തുന്നത്. തന്റെ തുണികളൊക്കെ അത് ഓട്ടയാക്കുന്നുവെന്നാണ് ഈ വയോധികന്റെ പരിഭവം. എങ്ങനെയാണ് ഓ ജീവിക്കുന്നത് എന്നകാര്യം തങ്ങള്‍ക്ക് അറിയില്ലെന്നാണ് ദൂരെ കഴിയുന്ന ഭാര്യയും മകളും പറയുന്നത്. കുടുംബത്തിന് നല്‍കാനുള്ള പണവുമായി വീട്ടിലെത്തുന്ന അച്ഛനോട് എങ്ങനെ കഴിയുന്നുവെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഒരു പൂന്തോട്ടത്തില്‍ കഴിയുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി.

സിംഗപ്പൂരില്‍ ഭവനരഹിതര്‍ കുറവാണ്. പൊതുതാമസസ്ഥലങ്ങള്‍ ധാരാളമുണ്ട്. വീടില്ലാത്ത ഓയുടെ പ്രശ്‌നപരിഹാരത്തിനായി എംപിയുടെ സഹായത്തോടെ ഇപ്പോള്‍ അയാള്‍ക്ക് ഒരു വീടുലഭിച്ചു. ആദ്യമായി ടെലിവിഷന്‍ കണ്ടു. സുമനസ്സുകള്‍ ഫ്രഡ്ജും മറ്റ് ഉപകരണങ്ങളും നല്‍കി. ഓഗോസെംഗിന്റെ നിറഞ്ഞ ചിരിയില്‍ തന്റെ പതുജീവിതം പ്രതിഫലക്കുന്നുണ്ട്. എങ്കിലും പഴയ ഓര്‍മകളെ താലോലിക്കാന്‍ എല്ലാദിവസവും കാട്ടിലെ കുടിലിലെത്തും. കാട്ടിലെ തന്റെ തോട്ടത്തെ പരിചരിച്ച് മണിക്കൂറുകള്‍ കഴിയും. മുപ്പതുവര്‍ഷം ജീവിതത്തില്‍ അത്ര ചെറിയകാലമല്ലല്ലോ…!

Tags: Singaporeold man
ShareTweetSendShare

More News from this section

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies