'ഈ ആഴ്ചയിലെ ഏറ്റവും വലിയ ഭാഗ്യവാൻ'; ഒറ്റ വീഴ്ചയിലൂടെ പ്രശസ്തനായി യുവാവ്; എല്ലുകൾ തവിടുപൊടിയാകേണ്ട വീഴ്ചയിൽ നിന്നും പോറലില്ലാതെ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ വൈറൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഈ ആഴ്ചയിലെ ഏറ്റവും വലിയ ഭാഗ്യവാൻ’; ഒറ്റ വീഴ്ചയിലൂടെ പ്രശസ്തനായി യുവാവ്; എല്ലുകൾ തവിടുപൊടിയാകേണ്ട വീഴ്ചയിൽ നിന്നും പോറലില്ലാതെ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 08:08 pm IST
Facebook
Twitter
WhatsAppTelegram

അത്യധികം ഭാഗ്യവാനായ ഒരു യുവാവിന്റെ വീഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വീണ് ‘തണ്ടലൊടിയേണ്ട’ സാഹചര്യത്തിൽ നിന്നും ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുന്നതാണ് വീഡിയോ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

ഫോൺ നോക്കി നടന്നാൽ കെട്ടിമറിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന് എല്ലാവർക്കുമറിയാം.. എന്നാൽ ചിലപ്പോഴൊക്കെ പരിസരം മറന്ന്, ഫോൺ നോക്കി പലരും നടക്കാറുണ്ട്. എവിടെയെങ്കിലും ചെന്ന് തട്ടിനിൽക്കുമ്പോഴോ, മുന്നിലുള്ള വസ്തുവിൽ തട്ടി വീഴാൻ പോകുമ്പോഴോ ആയിരിക്കും ഇത്തരക്കാർ ബോധം വീണ്ടെടുക്കുന്നത്. ഇത്തരത്തിൽ ഫോൺ നോക്കി നടന്ന യുവാവാണ് ഈ വീഡിയോയിലെ താരം.

നൂറുകണക്കിനാളുകൾ വന്നുപോകുന്ന ഒരു മാളിലാണ് സംഭവമുണ്ടായത്. മാളിലെ സ്‌റ്റോർ റൂമിലേക്ക് പെട്ടികൾ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. തൊട്ടുതാഴത്തെ നിലയിലേക്കാണ് പെട്ടികൾ മാറ്റുന്നത്. അതിനായി മുകളിലെ നിലയിൽ നിന്നും ഗർത്തമുണ്ട്. ഈ ഗർത്തം വഴിയാണ് പെട്ടികൾ താഴേക്ക് എത്തിക്കുന്നത്.

ഇതിനിടെയാണ് നിലത്ത് നോക്കാതെ ഫോൺ നോക്കി യുവാവ് നടന്നുവന്നിരുന്നത്. വരുന്ന വഴിയിൽ സ്‌റ്റോർ റൂമിലേക്കുള്ള വലിയ ഗർത്തം യുവാവ് കാണുന്നില്ല. യുവാവ് നടന്നുവരുന്നത് തൊഴിലാളികളും ശ്രദ്ധിച്ചില്ല.

ഇതോടെ ദേ പോകുന്നു താഴേക്ക്.. അടിയിലെ സ്‌റ്റോർ റൂമിലേക്ക് തലകുത്തി വീണിരിക്കുമെന്നാണ് പ്രതീക്ഷിക്കുകയെങ്കിലും യുവാവിനെ ഭാഗ്യം തുണച്ചു. സ്റ്റോർ റൂമിൽ പെട്ടികൾ നിരത്തി വെച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒന്നിന് മുകളിൽ ഒന്നായി കയറ്റിവെച്ച പെട്ടികൾക്ക് മുകളിൽ ചെന്നിരിക്കുന്ന നിലയിലാണ് യുവാവ് വീണത്. സേഫ് ലാൻഡിങ്..

CCTV footage in Turkey captured images of a young man, distracted by his phone, falling into a storage hole and being saved by a pile of boxes | https://t.co/sgG3VpKUFO pic.twitter.com/4uOFlxHOgc

— RTÉ News (@rtenews) February 17, 2022

എന്താണിപ്പോൾ സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്ന യുവാവ്, പിന്നീട് കയ്യുംവീശി സ്റ്റോർ റൂമിൽ നിന്നും നടന്നു പോയി. വെറും 27 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. തുർക്കിയിലെ മദ്ധ്യ ഇസ്താംബൂളിലെ മാളിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഈ ആഴ്ചയിലെ ഏറ്റവും മികച്ച ഭാഗ്യവാൻ എന്നാണ് ഈ വീഡിയോ ദൃശ്യങ്ങളോട് കാഴ്ചക്കാർ പ്രതികരിച്ചത്.

Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies