സ്വിസ് ബാങ്കിലെ പാകിസ്താനികളുടെ കളളപ്പണ നിക്ഷേപ വിവരങ്ങൾ പുറത്ത്; പട്ടികയിൽ മുൻ ഐഎസ്‌ഐ മേധാവിയും; മുക്കിയത് മുജാഹിദ്ദീനുകൾക്ക് വിതരണം ചെയ്യാൻ അമേരിക്ക നൽകിയ പണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വിസ് ബാങ്കിലെ പാകിസ്താനികളുടെ കളളപ്പണ നിക്ഷേപ വിവരങ്ങൾ പുറത്ത്; പട്ടികയിൽ മുൻ ഐഎസ്‌ഐ മേധാവിയും; മുക്കിയത് മുജാഹിദ്ദീനുകൾക്ക് വിതരണം ചെയ്യാൻ അമേരിക്ക നൽകിയ പണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്‌ട്രീയ നേതാക്കൾക്കും ഉന്നത സർക്കാർ പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥർക്കും സ്വിസ് ബാങ്കിൽ കളളപ്പണ നിക്ഷേപം ഉണ്ടായിരുന്നുവെന്ന് രേഖകൾ. സ്വിറ്റ്‌സർലൻഡിൽ രജിസ്റ്റർ ചെയ്ത ക്രെഡിറ്റ് സൂയിസ് എന്ന ബാങ്കിംഗ് നിക്ഷേപ സ്ഥാപനത്തിൽ നിന്ന് ചോർന്ന ഈ രേഖകളിലാണ് ഈ വിവരം.

അഫ്ഗാനിലെ റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ മുജാഹിദ്ദീനുകൾക്ക് വിതരണം ചെയ്യാൻ സൗദി അറേബ്യയും യുഎസും ഉൾപ്പെടെ നൽകിയ ഫണ്ട് പാകിസ്താന്റെ മുൻ ഐഎസ്‌ഐ മേധാവി സ്വിസ് ബാങ്കിലെ രഹസ്യ അക്കൗണ്ടിലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. സ്വിസ് ബാങ്കിൽ നിന്ന് ചോർന്ന വിവരങ്ങൾ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുളള മാദ്ധ്യമങ്ങളാണ് ഈ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. മുൻ ഐഎസ്‌ഐ മേധാവി ജനറൽ അക്തർ അബ്ദുർ റഹ്മാൻ ഖാനെതിരെയാണ് ആരോപണം ഉയർന്നത്. 1979 മുതൽ 87 വരെയാണ് ജനറൽ അക്തർ അബ്ദുർ റഹ്മാൻ ഖാൻ ഐഎസ്‌ഐയുടെ ഡയറക്ടർ ജനറലായിരുന്നത്. 87 മുതൽ 88 വരെ പാക് സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനായിരുന്നു.

ജനറൽ സിയ ഉൾ ഹഖിന്റെ വലംകൈയ്യായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ജനറൽ അക്തർ അബ്ദുർ റഹ്മാൻ ഖാൻ. ജനറൽ സിയയുടെ 11 വർഷം നീണ്ട സൈനിക ഭരണത്തിൽ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. 1988 ൽ ജനറൽ സിയ ഉൾ ഹഖ് കൊല്ലപ്പെട്ട വിമാന അപകടത്തിലാണ് അക്തർ അബ്ദുർ റഹ്മാൻ ഖാനും മരിച്ചത്.

യുഎസ് ഉൾപ്പെടെയുളള പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് സിഐഎ വഴിയും മറ്റും മുജാഹിദ്ദീനുകളുടെ സഹായം ഉറപ്പിക്കാൻ വിതരണം ചെയ്തിരുന്ന പണം പാകിസ്താനിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സ്വിസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിൽ മുജാഹിദ്ദീനുകളെ സഹായിക്കാൻ വേണ്ടിയാണ് യുഎസ് ഉൾപ്പെടെ സാമ്പത്തിക സഹായങ്ങൾ നൽകിയത്. ഇത്തരം ആവശ്യങ്ങൾക്കായി ഔദ്യോഗിക രഹസ്യ ഇടപാടായി നൽകുന്ന പണം അവസാനമായി എത്തിപ്പെടുന്നത് പാക് ചാരസംഘടനയായ ഐഎസ്‌ഐയിലാണ്.

ജനറൽ അക്തർ അബ്ദുർ റഹ്മാൻ ഖാനെക്കൂടാതെ പാകിസ്താനിലെ ഉന്നത രാഷ്‌ട്രീയ നേതൃത്വവും സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ രഹസ്യ നിക്ഷേപം ഉളളവരാണെന്ന് രേഖകൾ പറയുന്നു. 1985 ൽ ജനറൽ അക്തറിന്റെ മക്കളുടെ പേരിലും സ്വിസ് ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിരുന്നു. ഇതിലെ നിക്ഷേപം 3.7 ബില്യൻ ഡോളറായി ഉയർന്നതായും രേഖകൾ പറയുന്നു. 1400 ഓളം പാക് പൗരൻമാരുടെ 600 ഓളം അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തുവന്നത്.

4.42 മില്യൻ സ്വിസ് ഫ്രാങ്ക്‌സ് ആണ് പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് പാകിസ്താനിൽ നിന്നുളള അക്കൗണ്ട് ഉടമകൾ ശരാശരി സ്വിസ് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന തുക. ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്ന രാഷ്‌ട്രീയ നേതാക്കൻമാർ സ്വിസ് ബാങ്കുകളിലെ അക്കൗണ്ട് വിവരം വെളിപ്പെടുത്താതെ മറച്ചുവെച്ചതായും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2016 ൽ ചോർന്ന പനാമ പേപ്പേഴ്‌സിന്റെയും 2017 ലെ പാരഡൈസ് പേപ്പേഴ്‌സിന്റെയും കഴിഞ്ഞ വർഷത്തെ പൻഡോര രേഖകളുടെയും തുടർച്ചയായിട്ടാണ് പുതിയ വിവരങ്ങളും പുറത്തുവരുന്നത്. ജോർദ്ദാനിലെ അബ്ദുളള രണ്ടാമൻ രാജാവിന്റെയും ഈജിപ്ഷ്യൻ ഏകാധിപതിയായിരുന്ന ഹോസ്‌നി മുബാറക്കിന്റെ രണ്ട് മക്കളുടെയും ഉൾപ്പെടെ പേരുകൾ ചോർന്ന വിവരങ്ങളിൽ ഉണ്ട്.

Tags: PakistanSwiss bank
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies