കീവ്: യുക്രെയ്നിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും. റഷ്യയുമായി യുദ്ധസാദ്ധ്യത നിലനിൽക്കുന്നതിനാൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ദേശീയ കൗൺസിൽ നിർദ്ദേശം നൽകി. ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് ഒഴികെയുള്ള പ്രദേശങ്ങളിലായിരിക്കും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക. 30 ദിവസത്തേയ്ക്കായിരിക്കും അടിയന്തിരാവസ്ഥയെന്നും ഈ കാലയളവ് 30 ദിവസത്തേയ്ക്ക് കൂടി നീട്ടാൻ സാദ്ധ്യതയുണ്ടെന്നും യുക്രെയ്ൻ സുരക്ഷാ കൗൺസിൽ അറിയിച്ചു.
റഷ്യക്കാർ ഉടൻ രാജ്യം വിട്ട് പോകണമെന്നും യുക്രെയ്ൻ താക്കീത് നൽകിയിട്ടുണ്ട്. അതിർത്തിയിലെ രണ്ടു സ്വതന്ത്ര പ്രവിശ്യകളിലേക്ക് സൈന്യത്തെ നിയോഗിച്ചാണ് റഷ്യ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ഇതിനൊപ്പം വിമത സൈന്യത്തെ ഉപയോഗിച്ച് നിരന്തരം ഷെല്ലാക്രമണവും തുടരുകയാണ്.
Comments