പത്തനംതിട്ട : എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഉസ്താദ് അറസ്റ്റിൽ . മുറിഞ്ഞകല്‍ മുസ്ലീം പള്ളിയിലെ ഉസ്താദ് കലഞ്ഞൂര്‍ ഇടത്തറ സക്കീനത്തു മന്‍സിലില്‍ അബ്ദുല്‍ സമദി(40)നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബര്‍ മുതല്‍ ഇയാള്‍ ഒന്നിലധികം തവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മദ്രസയില്‍ പഠിക്കാന്‍ ചെല്ലുമ്പോഴായിരുന്നു പീഡനം.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടി തനിക്ക് നേരിട്ട പീഡനം ഡോക്റ്ററെ അറിയിച്ചത്. ഡോക്ടര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ ആക്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments