അയോദ്ധ്യ ബിജെപിയുടെ അഭിമാനമാണ്; കോൺഗ്രസ്, എസ്പി, ബിഎസ്പി നേതാക്കൾ ഇവിടേക്ക് വരാൻ മടിക്കുകയാണെന്നും യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ ബിജെപിയുടെ അഭിമാനമാണ്; കോൺഗ്രസ്, എസ്പി, ബിഎസ്പി നേതാക്കൾ ഇവിടേക്ക് വരാൻ മടിക്കുകയാണെന്നും യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 11:34 am IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: അയോദ്ധ്യ ഉത്തർപ്രദേശിന്റെ പ്രതീകമായി മാറിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ ബിജെപിയുടെ മെഗാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗവാൻ രാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയെ ലോകത്തിന് മുന്നിൽ ഒരു പ്രധാനകേന്ദ്രമാക്കി മാറ്റാൻ ഈ സർക്കാരിനായി. മുൻപുണ്ടായിരുന്നവരെല്ലാം ഈ നഗരത്തെ അന്ധകാരത്തിലാക്കി വച്ചിരിക്കുകയായിരുന്നു. അവർക്ക് രാമജന്മഭൂമിയുടെയോ സൂര്യവൻശിയുടെയോ മഹത്വം അറിയില്ല. കോൺഗ്രസ്, എസ്പി, ബിഎസ്പി നേതാക്കൾ ഇപ്പോഴും അയോദ്ധ്യയിലേക്ക് വരാൻ മടിക്കുകയാണ്. കാരണം ഭഗവാൻ രാമന്റെ അസ്ഥിത്വത്തിൽ അവർ ഇപ്പോഴും സംശയിക്കുന്നുണ്ട്. രാമക്ഷേത്രത്തിനായി 500 വർഷത്തോളമായിട്ടുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചത് ബിജെപിയാണ്. അയോദ്ധ്യയിൽ എല്ലാ മേഖലയിലുമുള്ള വികസനമാണ് ഞങ്ങൾ ഉറപ്പു വരുത്തുന്നതെന്നും’ അദ്ദേഹം പറഞ്ഞു.

മിൽക്കിപ്പൂർ, രുഡൗലി നിയോജകമണ്ഡലങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് റാലികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചത്. അയോദ്ധ്യയാണ് ഞങ്ങളുടെ സ്വത്വമെന്നും അദ്ദേഹം റാലിയെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. ‘ രാമക്ഷേത്രം നിർമ്മിക്കുന്നു എന്നത് കൊണ്ട് മാത്രമല്ല അയോദ്ധ്യ ഞങ്ങളുടെ അടയാളമായി മാറുന്നത്. ഈ നഗരത്തിൽ ധാരാളം വികസന പദ്ധതികളാണ് ഈ സർക്കാർ ആവിഷ്‌കരിച്ചത്. അന്താരാഷ്‌ട്ര വിമാനത്താവളവും മെഡിക്കൽ കോളേജുമെല്ലാം ഈ നഗരത്തിന്റെ മുഖച്ഛായ മാറ്റി. അയോദ്ധ്യയെ ഭഗവാൻ രാമന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് നമ്മളെല്ലാം കാണുന്നത്. മുൻപ് ഇല്ലാതിരുന്ന ഒരു കരുത്ത് ഇപ്പോൾ ഈ പ്രദേശത്തിന് ഉണ്ട്. ഇക്കുറി ബിജെപി ഉത്തർപ്രദേശിൽ 325 സീറ്റിൽ അധികം നേടും. വിശുദ്ധനഗരമായ അയോദ്ധ്യയിൽ ബിജെപിയുടെ താമരപ്പൂക്കൾ വിടരുന്നത് വഴിയേ അത് സാധിക്കുകയുള്ളു’.

‘ കോൺഗ്രസ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമോ? ബിഎസ്പി ചെയ്യുമോ? അഖിലേഷ് നിർമ്മിക്കുമോ? രാമഭക്തർക്ക് നേരെ വെടിയുതിർത്ത അവരെക്കൊണ്ട് ഇവിടെ ക്ഷേത്രം നിർമ്മിക്കാൻ പറ്റുമോ? രാമക്ഷേത്രം പൂട്ടിയിട്ടവർക്ക് അതിന് കഴിയുമോ? ആരാണ് ഇപ്പോൾ ഇവിടെ ക്ഷേത്രം നിർമ്മിക്കുന്നത്. ഇത് ബിജെപി സർക്കാരിനെ കൊണ്ട് മാത്രമേ സാധിക്കൂ. കോൺഗ്രസിന് അയോദ്ധ്യയിലെ പ്രശ്‌നങ്ങൾ ഒരിക്കലും അവസാനിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. കാരണം പിന്നെ അത് വച്ച് രാഷ്‌ട്രീയം കളിക്കാൻ അവരെക്കൊണ്ട് കഴിയില്ലെന്നും’ യോഗി ആദിത്യനാഥ് വിമർശിച്ചു.

Tags: BJPayodhyaYogi Adityanathup 2022
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies