പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടമായ വിധവയോട് നഷ്ടപരിഹാരം നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു; തഹസിൽദാർക്കെതിരെ നടപടിയെടുത്ത് ലോകായുക്ത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടമായ വിധവയോട് നഷ്ടപരിഹാരം നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു; തഹസിൽദാർക്കെതിരെ നടപടിയെടുത്ത് ലോകായുക്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 05:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട വിധവയോട് നഷ്ടപരിഹാരം ലഭ്യമാക്കാൻ കൈക്കൂലി ചോദിച്ചെന്ന പരാതിയിൽ നടപടിയെടുത്ത് ലോകായുക്ത. സ്ത്രീയോട് കൈക്കൂലി ചോദിച്ച തഹസിൽദാർക്കെതിരെയാണ് നടപടി. സ്ത്രീയ്‌ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും പലിശയും നൽകാൻ റവന്യൂ സെക്രട്ടറിയോട്് ലോകായുക്ത ഉത്തരവിട്ടു.

നെടുമങ്ങാട് വെള്ളനാട് വില്ലേജിൽ പുതുക്കുളങ്ങര വിളയിൽ വീട്ടിൽ ഓമനയാണ് പരാതിക്കാരി. 2014 മെയിൽ പ്രകൃതിക്ഷോഭത്തിൽ വീട് ഭാഗികമായി തകർന്നിരുന്നു.സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫീസർ 15,000 രൂപ നഷ്ടപരിഹാരം നിശ്ചയിച്ച് കാട്ടാക്കട തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

തുടർന്ന സ്ഥലം പരിശോധിച്ച ഡെപ്യൂട്ടി തഹസിൽദാർ തുക 3000 രൂപയായി കുറച്ചു. ഇതിന് പിന്നാലെ കൈക്കൂലി നൽകാൻ തയ്യാറാകാത്തതിനാലാണ് നഷ്ടപരിഹാരതുക കുറച്ചതെന്ന് ആരോപിച്ച് പരാതിക്കാരി ലോകായുക്തയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.3 മാസത്തിന് ശേഷം വീട് പൂർണ്ണമായും തകർന്നു.

പിന്നീട് ഒരു ചെറിയ ഓല ഷെഡിലാണ് പരാതിക്കാരിയും അമ്മയും താമസിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് അന്വേഷണം നടത്തിയ ലോകായുക്ത പരാതി ന്യായമാണെന്ന് കണ്ടെത്തുകയായിരുന്നു.

തഹസീൽദാറുടെയും വില്ലേജ് ഓഫീസറുടെയും മനോഭാവത്തെ രൂക്ഷമായി വിമർശിച്ച ലോകായുക്ത പരാതിക്കാരിക്ക് 50,000 രൂപയും പലിശയും നല്കുവാൻ റവന്യു സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയായിരുന്നു.6 ശതമാനം പലിശ 2017 നവംബർ മുതലുള്ളത് നൽകുവാനാണ് നിർദ്ദേശം. തുക രണ്ട് മാസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ 9 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു

Tags: bribelogayuktha
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies