തങ്ങളുടെ സ്വാതന്ത്ര്യം റഷ്യയ്ക്ക് മുന്നിൽ അടിയറവ് വയ്ക്കാനുള്ളതല്ല; റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ പെട്രോൾ ബോംബ് നിർമ്മിച്ച് യുക്രെയ്ൻ ജനത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തങ്ങളുടെ സ്വാതന്ത്ര്യം റഷ്യയ്‌ക്ക് മുന്നിൽ അടിയറവ് വയ്‌ക്കാനുള്ളതല്ല; റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ പെട്രോൾ ബോംബ് നിർമ്മിച്ച് യുക്രെയ്ൻ ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 06:11 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യയുടെ ക്രൂരതയ്‌ക്ക് മുന്നിൽ തങ്ങളുടെ സ്വാതന്ത്ര്യം അടിയറവ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് യുക്രെയ്ൻ. രാജ്യത്തെ സംരക്ഷിക്കാൻ പ്രായം നോക്കാതെ പോരാടണമെന്നാണ് പ്രസിഡന്റ് വ്‌ളാദിമിർ സെലസ്‌കി യുക്രെയ്ൻ ജനതയോട് ആവശ്യപ്പെട്ടത്. റഷ്യയുടെ അധിനിവേശത്തെ തടയാൻ സാധാരണക്കാർക്ക് പോലും അനായാസം നിർമ്മിക്കാൻ സാധിക്കുന്ന മൊളടോവ് കോക്ടെയ്ൽ എന്ന പെട്രോൾ ബോംബ് നിർമ്മിക്കുകയാണ് യുക്രെയ്ൻ ജനത.

റഷ്യയുടെ പാരാക്രമണങ്ങൾ ചെറുക്കാൻ മരംകോച്ചുന്ന തണുപ്പിലും അതിരാവിലെ മൊളടോവ് കോക്ടെയ്‌ലുകൾ നിർമ്മിക്കുന്ന യുക്രെയ്‌നിലെ ഒരുകൂട്ടം വനിതകളുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. സാധാരണ വാരാന്ത്യങ്ങളിൽ കുടുംബവുമൊത്ത് കളിച്ചുല്ലസിച്ച് നടന്ന തങ്ങളുടെ ജീവിതം ഇങ്ങനെയായിതീരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല എന്നാണ് വനിതകൾ പറയുന്നത്.

പേരുകേട്ടാൽ ഒരു പാനീയമാണെന്ന് തോന്നുമെങ്കിലും, പെട്ടെന്ന് കത്തിപ്പിടിക്കുന്ന പെട്രോൾ ബോംബാണ് മൊളോടോവ് കോക്ടെയിലുകൾ. ഒഴിഞ്ഞ മദ്യക്കുപ്പികളിൽ, പെട്രോൾ, മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവ ചേർത്താണ് മൊളോടോവ് കോക്ടെയിലുകൾ നിർമ്മിക്കുന്നത്. ശീതയുദ്ധക്കാലത്ത് സോവിയറ്റ് യൂണിയൻ വിദേശകാര്യമന്ത്രിയായിരുന്നു വ്യാസെസ്ലാവ് മൊളോടോവ്. ശീതയുദ്ധത്തിനിടെ സോവിയറ്റ് യൂണിയൻ ഫിൻലൻഡിൽ വ്യാപകമായി പെട്രോൾ ബോംബുകൾ പ്രയോഗിച്ചു. എന്നാൽ, അവിടെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയാണെന്നായിരുന്നു മൊളടോവിന്റെ പ്രസ്താവന. ഇതിനെ പരിസഹിച്ചുകൊണ്ട് ഫിൻലൻഡുകാരാണ് പെട്രോൾ ബോംബിനെ മൊളടോവ് കോക്ടെയ്ൽ എന്ന് വിളിച്ചു തുടങ്ങിയത്.

കഴിഞ്ഞ ദിവസം ആയുധങ്ങൾ കൈവശമുള്ള എല്ലാവരും യുദ്ധത്തിൽ പങ്കെടുക്കണമെന്നും ആയുധം കൈവശമില്ലാത്ത എന്നാൽ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് ആയുധം നൽകുമെന്നും യുക്രെയ്ൻ പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യം അടിയറവ് വെയ്‌ക്കാതെ രാജ്യത്തിനായി യുദ്ധം ചെയ്യാൻ പ്രായം നോക്കേണ്ടതില്ല എന്നാണ് യുക്രെയ്ൻ പറയുന്നത്.

Tags: petrol bombUkraine WarRussian forcesukraine-russia crisisMolotov cocktails
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies