എല്ലാം ചെയ്യുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ ആത്മകഥാ പ്രകാശനത്തിന് ചെന്നൈയിൽ; യുക്രെയ്ൻ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 24 മണിക്കൂറിൽ മൂന്ന് തവണ യോഗം വിളിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാം ചെയ്യുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ ആത്മകഥാ പ്രകാശനത്തിന് ചെന്നൈയിൽ; യുക്രെയ്ൻ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 24 മണിക്കൂറിൽ മൂന്ന് തവണ യോഗം വിളിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 07:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യുക്രെയ്‌നിൽ നിന്ന് മലയാളികളെ തിരിച്ചെത്തിക്കാൻ വിശ്രമമില്ലാതെ പരിശ്രമിക്കുകയാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്ക് അവധി നൽകി ചെന്നൈയിൽ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ചെന്നൈയിലേക്ക് പോയത്. രാഹുൽ ഗാന്ധിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.

അതേസമയം യുക്രെയ്‌നിൽ നിന്നുളള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനുളളിൽ മൂന്ന് നിർണായക യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്തത്. ഇന്നലെ രാത്രി യോഗം ചേർന്നതിന് പിന്നാലെ ഇന്ന് രാവിലെയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിൽ നിന്നുളള ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കാൻ നാല് മന്ത്രിമാരെ ചുമതലപ്പെടുത്താനുളള നിർണായക തീരുമാനമെടുത്തത്. അതിന് ശേഷമുളള മണിക്കൂറുകളിലെ പുരോഗതി വിലയിരുത്താനാണ് വൈകിട്ട് വീണ്ടും യോഗം ചേർന്നത്.

വിദേശകാര്യമന്ത്രാലയത്തിൽ പ്രത്യേക കൺട്രോൾ റൂമുകളിലായി ഓരോ നിമിഷവും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ്. ഇവിടെ നിന്ന് ലഭിക്കുന്ന വിവരങ്ങളും ഓരോ രാജ്യങ്ങളുമായി നടത്തുന്ന ചർച്ചയുടെ പുരോഗതിയും വിലയിരുത്തിയാണ് പ്രധാനമന്ത്രി അടിയന്തിര യോഗങ്ങൾ വിളിച്ചുചേർക്കുന്നത്.

സംസ്ഥാന സർക്കാരാണ് യുക്രെയ്‌നിൽ നിന്ന് മലയാളികളെ തിരിച്ചെത്തിക്കാനുളള പ്രവർത്തനം നടത്തുന്നതെന്ന തരത്തിൽ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തുന്ന സോഷ്യൽ മീഡിയ പ്രചാരണം വലിയ നാണക്കേടായി മാറിയിരുന്നു. ഒഴിപ്പിക്കൽ ദൗത്യത്തിന് രാജ്യം നൽകിയ ഓപ്പറേഷൻ ഗംഗ എന്ന പേര് പോലും പരാമർശിക്കാതെയാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ സംസ്ഥാനത്തിന്റെതായി ചിത്രീകരിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ഇടുന്നത്.

കേന്ദ്രസർക്കാരിന്റെ പൂർണ ഉത്തരവാദിത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ സർക്കാരും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം നീക്കങ്ങൾ. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പോസ്റ്റുകൾക്ക് താഴെയും കേരളത്തിന്റെ അനാസ്ഥയെക്കുറിച്ചുളള കമന്റുകൾ നിറയുകയാണ്.

Tags: Pinarayi Vijayanm k stalinmk stalinKerala chief minister
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies